ചെറായി: പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
