വ​ര്‍​ഷ​യു​ടെ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍!

“എ​ന്‍റെ നാ​രാ​യ​ണി​ക്ക്’ എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ വ​ര്‍​ഷ വാ​സു​ദേ​വ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ഇ​മോ​ഷ​ണ​ല്‍ ഡ്രാ​മ “ചി​ന്ന ചി​ന്ന ആ​സൈ’ തി​യ​റ്റ​റു​ക​ളി​ല്‍. മ​ണി​ര​ത്‌​നം മാ​ജി​ക് “റോ​ജ’​യി​ലൂ​ടെ ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍ നി​റ​ച്ച മ​ധു​ബാ​ല. ഇ​തു​വ​രെ ആ​രും ചെ​യ്യാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ത്ര​മേ​ല്‍ ആ​ശ​യോ​ടെ ത​ന്നി​ലേ​ക്കു ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന ഇ​ന്ദ്ര​ന്‍​സ്. മാ​ധ​വ​ന്‍ മാ​ഷാ​യി ഇ​ന്ദ്ര​ന്‍​സും ലീ​ല​യാ​യി മ​ധു​ബാ​ല​യും. വാ​രാ​ണ​സി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​രി​ലൂ​ടെ​യു​ള്ള ഹൃ​ദ​യ​സ​ഞ്ചാ​ര​മാ​ണ് “ചി​ന്ന ചി​ന്ന ആ​സൈ’. വ​ര്‍​ഷ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ തു​ട​ക്കം..‍‍?
എ​ന്‍​ജി​നീ​യ​റാ​യി​രു​ന്നു. പ​ക്ഷേ, സി​നി​മ​യാ​യി​രു​ന്നു ഇ​ഷ്ടം. അ​തി​ലേ​ക്കു​ള്ള വ​ഴി​യാ​യി ചാ​ന​ല്‍ ജോ​ലി. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്, ഷോ ​ഡ​യ​റ​ക്ട​ര്‍, അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ര്‍, ഷോ ​പ്രൊ​ഡ്യൂ​സ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക്രി​യേ​റ്റീ​വ് ജോ​ലി​ക​ളി​ലാ​ണു തു​ട​ക്കം.

അ​തി​നി​ടെ, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍ സം​വി​ധാ​നം ചെ​യ്ത “ഗൂ​ഢാ​ലോ​ച​ന’ എ​ന്ന സി​നി​മ​യു​ടെ ഒ​രു ഷെ​ഡ്യൂ​ളി​ല്‍ സം​വി​ധാ​ന​സ​ഹാ​യി​യാ​യി. സി​നി​മാ​നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യും പ​ഠി​ച്ച​ത് 2021ല്‍, ​കോ​വി​ഡ്കാ​ല​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത “എ​ന്‍റെ നാ​രാ​യ​ണി​ക്ക്’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. അ​തി​നു കി​ട്ടി​യ ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ തി​ര​ക്ക​ഥ​യെ​ഴു​ത്തി​നു പ്രേ​ര​ണ​യാ​യി. ഒ​രു സി​നി​മ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ര്‍​ന്നു.

അ​ങ്ങ​നെ​യൊ​രു യാ​ത്ര​യി​ല്‍, വാ​രാ​ണ​സി ഇ​ഷ്ട​പ്പെ​ട്ടു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു ക​ഥ പ​റ​യ​ണ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ ഒ​രു പ്ലാ​നു​മി​ല്ലാ​തെ സം​ഭ​വി​ച്ച സി​നി​മ​യാ​ണി​ത്. വാ​രാ​ണ​സി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ലും ഇ​ന്ദ്ര​ന്‍​സി​നൊ​പ്പം സി​നി​മ​യെ​ന്ന ആ​ഗ്ര​ഹ​ത്തി​ലും സ​ഹ​പാ​ഠി​യാ​യ അ​ഭി​ജി​ത്ത് നി​ര്‍​മാ​താ​വാ​യി വ​ന്നു.

“ചി​ന്ന ചി​ന്ന ആ​സൈ’ പ​റ​യു​ന്ന​ത്..?
വാ​രാ​ണ​സി​യി​ല്‍ ക​ണ്ടു​മു​ട്ടു​ക​യാ​ണ് 50 ക​ഴി​ഞ്ഞ ര​ണ്ട് അ​പ​രി​ചി​ത​ര്‍, മ​ല​യാ​ളി​യാ​യ മാ​ധ​വ​ന്‍ മാ​ഷും ത​മി​ഴ് പ​ശ്ചാ​ത്ത​ല​മു​ള്ള ലീ​ല​യും. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ഒ​രു ടീ​മി​നൊ​പ്പം വാ​രാ​ണ​സി​യി​ലെ​ത്തി കൂ​ട്ടം​തെ​റ്റി​യ​താ​ണ് ലീ​ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ലീ​ല​യെ സ​ഹാ​യി​ക്കു​ക​യാ​ണ് മാ​ധ​വ​ന്‍ മാ​ഷ്.

ആ ​യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​വ​ര്‍​ക്കി​ട​യി​ല്‍ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും അ​വ​രു​ടെ വൈ​കാ​രി​ക അ​വ​സ്ഥ​ക​ളു​മൊ​ക്കെ​യാ​ണു സി​നി​മ. നി​ങ്ങ​ള്‍ ഇ​വ​രെ എ​ങ്ങ​നെ സ്വീ​ക​രി​ക്കും എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​വും ഇ​തൊ​രു ല​വ് സ്റ്റോ​റി​യാ​ണോ എ​ന്ന​തി​ന്‍റെ ഉ​ത്ത​രം. വി​ഷ്ണു അ​ഗ​സ്ത്യ, ജാ​ഫ​ര്‍ സാ​ദി​ഖ്, ത​മ്പി രാ​മ​യ്യ, അ​പ​ര്‍​ണ ബാ​ല​മു​ര​ളി എ​ന്നി​വ​ര്‍ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ടൈ​റ്റി​ലി​ല്‍ എ​ത്തി​യ​ത്..‍?
ലീ​ല​യ്ക്കു ത​മി​ഴ് പ​ശ്ചാ​ത്ത​ല​മു​ള്ള​തി​നാ​ല്‍ അ​തി​നു ചേ​രു​ന്ന ഒ​രു ത​മി​ഴ് അ​ഭി​നേ​ത്രി വേ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ എ​ന്‍റെ മ​ന​സി​ല്‍ വ​ന്ന പേ​രാ​ണു മ​ധു​ബാ​ല. തു​ട​ര്‍​ന്നു “റോ​ജ’​യും “ചി​ന്ന ചി​ന്ന ആ​സൈ’​യും മ​ന​സി​ലേ​ക്കു​വ​ന്നു. ഈ ​സി​നി​മ ലീ​ല​യു​ടെ ചെ​റി​യ ചെ​റി​യ ആ​ശ​ക​ളൊ​ക്കെ പ​റ​ഞ്ഞു​പോ​കു​ന്ന​തു കൂ​ടി​യാ​യ​തി​നാ​ല്‍ സി​നി​മ​യ്ക്കു “ചി​ന്ന ചി​ന്ന ആ​സൈ’ എ​ന്ന പേ​ര് ഉ​റ​പ്പി​ച്ചു.

ഇ​ന്ദ്ര​ന്‍​സി​ലേ​ക്കും മ​ധു​ബാ​ല​യി​ലേ​ക്കും എ​ത്തി​യ​ത്..‍?
മാ​ധ​വ​ന്‍ മാ​ഷി​നെ​ക്കു​റി​ച്ച് എ​ഴു​തി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍​ത്ത​ന്നെ ഇ​ന്ദ്ര​ന്‍​സാ​യി​രു​ന്നു മ​ന​സി​ല്‍. ഈ ​ക​ഥാ​പാ​ത്രം ചെ​യ്തു ഫ​ലി​പ്പി​ക്കാ​ന്‍ അ​ത്ത​ര​ത്തി​ല്‍ നി​ഷ്‌​ക​ള​ങ്ക​ത​യു​ള്ള ഒ​രു ന​ട​ന്‍​ത​ന്നെ വേ​ണം. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണു ഞാ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യ നാ​യി​ക​മാ​രെ തേ​ടി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ എ​ന്‍റെ ലീ​ല​യു​ടെ പ്രാ​യ​മെ​ത്തു​മെ​ന്നു ക​ണ്ടു. റോ​ജ​യ്ക്കും ലീ​ല​യ്ക്കും എ​ന്തൊ​ക്കെ യോ ​സാ​ദൃ​ശ്യ​ങ്ങ​ള്‍ തോ​ന്നി. എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​വ​രി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​ല്ലാ​തെ ഇ​ന്ദ്ര​ന്‍​സ്-​മ​ധു​ബാ​ല കോം​ബി​നേ​ഷ​ന്‍ പ്ലാ​ന്‍ ചെ​യ്ത​ത​ല്ല. പ​ക്ഷേ, പി​ന്നീ​ട​തു ന​ല്ല കോം​ബി​നേ​ഷ​നാ​യി മാ​റി.

ഇ​ന്ദ്ര​ന്‍​സ്, മ​ധു​ബാ​ല അ​നു​ഭ​വ​ങ്ങ​ൾ..?
ഇ​ന്ദ്ര​ന്‍​സ് ഏ​റെ ഫ്‌​ള​ക്‌​സി​ബി​ളാ​ണെ​ന്ന് മു​ന്നേ​യ​റി​യാം. യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​ക്കാ​തെ, എ​ല്ലാം ആ​സ്വ​ദി​ച്ച് ന​മു​ക്കൊ​പ്പം സ​ഹ​ക​രി​ച്ചു നി​ന്നു. അ​ദ്ദേ​ഹം ത​ന്ന സൂ​ക്ഷ്മ​മാ​യ ചി​ല റി​യാ​ക്ഷ​നു​ക​ളാ​ണ് ഒ​രു സം​വി​ധാ​യി​ക​യെ​ന്ന നി​ല​യി​ല്‍ എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​ത്. അ​തു ചി​ല​പ്പോ​ള്‍ ഒ​രു ചെ​റി​യ സീ​നി​ലെ ഒ​രു നോ​ട്ട​മാ​യി​രു​ന്നി​രി​ക്കാം!

ബോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള അ​ഭി​നേ​ത്രി ആ​യ​തി​നാ​ല്‍ മ​ധു​ബാ​ല ന​മ്മ​ളു​മാ​യി സ​ഹ​ക​രി​ക്കു​മോ എ​ന്നു​ള്ള ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​വ​ര്‍ ന​മ്മ​ളെ ഞെ​ട്ടി​ച്ചു. ഏ​റെ സ​പ്പോ​ര്‍​ട്ടീ​വും സിം​പി​ളു​മാ​ണ്. ഇ​ന്ദ്ര​ന്‍​സി​ന്‍റെ മ​റ്റൊ​രു പ​തി​പ്പ്. കാ​ഴ്ച​യി​ല്‍ ഫാ​ഷ​ന​ബി​ളെ​ങ്കി​ലും അ​ടു​ത്ത​റി​യു​മ്പോ​ള്‍ ഹൃ​ദ​യ​ശു​ദ്ധി​യു​ള്ള വ്യ​ക്തി​ത്വം. ഹേ​മ​മാ​ലി​നി​യു​ടെ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള മ​ധു​ബാ​ല​യ്ക്കു ത​മി​ഴ് ബ​ന്ധ​ങ്ങ​ളു​മു​ണ്ട്. ഇ​ട​യ്‌​ക്കെ​പ്പൊ​ഴോ “യോ​ദ്ധ’​യു​ടെ ഓ​ര്‍​മ​ക​ളും പ​ങ്കു​വ​ച്ചു.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്കു നാ​യി​ക​യാ​യി വ​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. വാ​രാ​ണ​സി​യി​ലെ ചി​ത്രീ​ക​ര​ണം ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. കാ​ര​വ​നോ കൃ​ത്യ​മാ​യ ഒ​രു ഇ​രി​പ്പി​ട​മോ മ​റ്റു​മി​ല്ലാ​ത്ത സെ​റ്റ്. ന​ല്ല ത​ണു​പ്പാ​യി​രു​ന്നു. നൈ​റ്റ് ഷൂ​ട്ടു​ണ്ടാ​യി​രു​ന്നു. പ്രാ​യ​മൊ​ക്കെ മ​റ​ന്ന് ഇ​രു​വ​രും കൂ​ടെ​നി​ന്നു. ഒ​റ്റ ഷെ​ഡ്യൂ​ളി​ല്‍ 28 ദി​വ​സം കൊ​ണ്ട് ഷൂ​ട്ടിം​ഗ് തീ​ര്‍​ന്നു. എ​ഴു​തി​വ​ച്ച സീ​നി​ന് അ​ത്ര​മേ​ല്‍ ഭം​ഗി​യു​ണ്ടെ​ന്ന് എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​തും.

ആ​ദ്യ സി​നി​മ… വെ​ല്ലു​വി​ളി..?
വാ​രാ​ണ​സി​യി​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ചി​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക​പ്പു​റം പു​തു​മു​ഖം എ​ന്ന​തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല. ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​ല്ലാം പ​രി​ച​യ​സ​മ്പ​ന്ന​ര്‍, സു​ഹൃ​ത്തു​ക്ക​ള്‍. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യു​ടെ കാ​മ​റ ചെ​യ്ത ഫാ​യി​സ് സി​ദ്ധി​ക്കാ​ണ് ഇ​തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണു മ്യൂ​സി​ക് ഡ​യ​റ​ക്ട​ര്‍. രം​ഗ​നാ​ഥ് ര​വി​യു​ടെ സൗ​ണ്ട് ഡി​സൈ​ന്‍.

വാ​രാ​ണ​സി​യി​ല്‍ ഔ​ട്ട് ഡോ​ര്‍ ഷൂ​ട്ട് ഏ​റെ​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ല്‍ സൗ​ണ്ട് സ്‌​കേ​പ്പി​നു പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. റെ​ക്‌​സ​ന്‍ ജോ​സ​ഫാ​ണ് എ​ഡി​റ്റ​ര്‍. കോ​സ്റ്റ്യൂം സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ് ര​ഞ്ജി​ത്ത് അ​മ്പാ​ടി. അ​ങ്ങ നെ ​മി​ക​ച്ച ടെ​ക്‌​നീ​ഷ​ന്‍​സി​ന്‍റെ സ​പ്പോ​ര്‍​ട്ടു​ണ്ടാ​യി. കേ​ര​ള​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വേ​ഫ​റ​ര്‍ ഫി​ലിം​സും ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ജി​എ​സ് സി​നി​മാ​സു​മാ​ണ് വി​ത​ര​ണം.

നൃ​ത്ത​ത്തി​നും സം​ഗീ​ത​ത്തി​നും ക​ഥ​യി​ല്‍ പ്രാ​ധാ​ന്യ​മു​ണ്ടോ..‍?
ഇ​ന്ദ്ര​ന്‍​സി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ക​ള്‍ ബ​നാ​റ​സി​ല്‍ ക​ഥ​ക് പ​ഠി​ക്കു​ക​യാ​ണ്. അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യാ​ണ് ആ ​വേ​ഷം ചെ​യ്യു​ന്ന​ത്. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തി​ല്‍ ക​ഥ​ക് പാ​ട്ടു​സീ​ന്‍ വ​രു​ന്ന​ത്. നൃ​ത്തം ഈ ​സി​നി​മ​യി​ല്‍ ക​യ​റി​യി​റ​ങ്ങി പോ​കു​ന്നു​ണ്ട്. ലീ​ല ഡാ​ന്‍​സ് ഇ​ഷ്ട​മു​ള്ള ഒ​രാ​ളാ​യി​രു​ന്നു എ​ന്നൊ​ക്കെ സി​നി​മ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സം​ഗീ​ത​പ​ര​മാ​യും ഈ ​സി​നി​മ ആ​ഖ്യാ​നം ചെ​യ്യ​പ്പെ​ടു​ന്നു. വെ​റു​തേ പ​റ​യു​ന്ന​തി​ന​പ്പു​റം മ്യൂ​സി​ക്കി​ന്‍റെ ആം​ബി​യ​ന്‍​സി​ല്‍ ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ സി​നി​മ​യു​ടെ ക​ഥ​പ​റ​ച്ചി​ലി​നു മ​റ്റൊ​രു ഭം​ഗി കൈ​വ​രു​ന്ന​തു കാ​ണാം.

ഇ​നി ഏ​തു​ത​രം സി​നി​മ​ക​ള്‍..‍?
ഇ​തു തു​ട​ങ്ങും​മു​മ്പ് ആ​ലോ​ച​ന​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സി​നി​മ​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്. അ​തു കു​റ​ച്ചു​കൂ​ടി സി​നി​മാ​റ്റി​ക്കാ​ണ്. ചെ​റു​പ്പ​ക്കാ​രു​ടെ റൊ​മാ​ന്‍റി​ക് ഡ്രാ​മ​യാ​ണ്. മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളും റൊ​മാ​ന്‍​സു​മൊ​ക്കെ​യു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ഇ​പ്പോ​ള്‍ എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം. ഹൊ​റ​ര്‍, ത്രി​ല്ല​ര്‍ സി​നി​മ​ക​ള്‍ ചെ​യ്യാ​നും ആ​ഗ്ര​ഹ​മു​ണ്ട്. അ​ത്ത​രം ജോ​ണ​റു​ക​ള്‍ എ​ഴു​താ​നു​ള്ള ശ്ര​മം പി​ന്നീ​ടു​ണ്ടാ​വും.

ടി.​ജി. ബൈ​ജു​നാ​ഥ്

Related posts

Leave a Comment