വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ച​രി​ത്ര​നേ​ട്ടം;1000 എ​ന്ന ന​മ്പ​ർ തി​ക​ച്ച് എം​എ​സ്‌​സി ലൂ​സി​യാ​ന ഇ​ന്ന് വി​ഴി​ഞ്ഞ​ത്ത്

വി​ഴി​ഞ്ഞം: ആ​യി​രം എ​ന്ന ന​മ്പ​ർ തി​ക​ച്ച് എം​എ​സ്‌​സി​യു​ടെ കൂ​റ്റ​ൻ മ​ദ​ർ​ഷി​പ്പ് ലൂ​സി​യാ​ന ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വി​ഴി​ഞ്ഞം തീ​ര​മ​ണ​യും. കേ​ര​ള​ത്തി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് ഇ​ത് ച​രി​ത്ര​നേ​ട്ട​മാ​കും.

ര​ണ്ടു വ​ർ​ഷ​ത്തി​നു താ​ഴെ സ​മ​യ​ത്തി​നു​ള്ളി​ൽ ആ​യി​രം ക​പ്പ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന തു​റ​മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​യി വി​ഴി​ഞ്ഞം മാ​റി. പ്ര​തീ​ക്ഷി​ച്ച​തി​നു​മ​പ്പു​റം 21.1 ല​ക്ഷം ക​ണ്ടെ​യ്ന​ർ കൈ​കാ​ര്യം ചെ​യ്തു എ​ന്ന നേ​ട്ട​വും കൈ​വ​രി​ച്ചു​ള്ള ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ പാ​ത​യി​ൽ​നി​ന്ന് വെ​റും പ​ത്തു നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​ഴി​ഞ്ഞം, ദ​ക്ഷി​ണേ​ഷ്യ, പാ​ശ്ചാ​ത്യേ​ഷ്യ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, ദ​ക്ഷി​ണ അ​മേ​രി​ക്ക എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ട്രാ​ൻ​സ്‌​ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബാ​യി വ​ള​ർ​ന്നു.

2024 ജൂ​ലൈ 11ന് ​ആ​ദ്യ​ക​പ്പ​ലാ​യ സാ​ൻ ഫെ​ർ​ണാ​ണ്ടോ​യെ സ്വീ​ക​രി​ച്ച് ക​പ്പ ൽ ​വ​ര​വി​നു തു​ട​ക്കം​കു​റി​ച്ച തു​റ​മു​ഖം ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തു​ട​ക്കം മു​ത​ൽ ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​ലു​മ​പ്പു​റം ക​പ്പ​ലു​ക​ളും ക​ണ്ടെ​യ്ന​റു​ക​ളും എ​ത്തി​യ​തു തു​റ​മു​ഖ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു വ​ഴി തെ​ളി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ദാ​നി പോ​ർ​ട്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ നി​ർ​മി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന തു​റ​മു​ഖം 2025 മേ​യി​ൽ രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു.

2025 ഓ​ഗ​സ്റ്റി​ൽ​ത​ന്നെ 10 ല​ക്ഷം ടി​ഇ​യു നേ​ട്ട​വും കൈ​വ​രി​ച്ചു. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ആ​ഴ​ക്ക​ട​ൽ ട്രാ​ൻ​സ്‌​ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബാ​യി വി​ഴി​ഞ്ഞം ഉ​യ​ർ​ന്ന് വ​രു​ന്ന​തും തു​റ​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത, ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​നം എ​ന്നി​വ​യി​ൽ ആ​ഗോ​ള ഷി​പ്പിം​ഗ് ക​മ്പ​നി​ക​ൾ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​തു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഏ​ക​ദേ​ശം 16,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തോ​ടെ തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. 2028-ഓ​ടെ ഇ​ത് പൂ​ർ​ത്തി​യാ​കും. ഇ​തി​ലൂ​ടെ ക​ണ്ടെ​യ്ന​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന ശേ​ഷി ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും സ​മ്പൂ​ർ​ണ എ​ക്സ്പോ​ർ​ട്ട്-​ഇം​പോ​ർ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യും.

അ​ദാ​നി പോ​ർ​ട്സ് ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ​സ് അ​ടു​ത്തി​ടെ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 500 മി​ല്യ​ൺ മെ​ട്രി​ക് ട​ൺ ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​യോ​ജി​ത ഗ​താ​ഗ​ത ഓ​പ്പ​റേ​റ്റ​റാ​യി മാ​റി.

Related posts

Leave a Comment