ക​ണ്ണീ​രു​മാ​യി ക​രൂ​ർ ഗ്രാ​മം; ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് ആ​റാം നാ​ളി​ലേ​ക്ക്

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് ആ​റാം നാ​ളി​ലേ​ക്ക്. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​യി നേ​വി​യു​ടെ പ്ര​ത്യേ​ക സ്കൂ​ബാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ് – റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര്യ​നു​വേ​ണ്ടി​യാ​ണ് (16) ക​രൂ​ർ ഗ്രാ​മം ത​ക​ർ​ന്ന ഹൃ​ദ​യ​വും ക​ണ്ണീ​രു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. മു​ത്ത​ച്ഛ​ന്‍റെ സ​ഞ്ച​യ​ന ക​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​പു​റ​ക്കാ​ട് ക​രൂ​രി​ലെ ക​ട​ലി​ലി​റ​ങ്ങി​യ​താ​ണ് സൂ​ര്യ​ൻ. അ​തി​ൽ ര​ണ്ടു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ക​ണ്ടു​നി​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സൂ​ര്യ​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി മാ​ല​യി​ൽ പി​ടി​ച്ചെ​ങ്കി​ലും മാ​ല​പൊ​ട്ടി സൂ​ര്യ​ൻ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സും ത​ക​ഴി​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ കോ​സ്റ്റ് ഗാ​ർ​ഡി​നെ കൂ​ടാ​തെ തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സും ആ​ല​പ്പു​ഴ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റെ​സ്ക്യൂ ബോ​ട്ടു​ക​ളും പ​ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി എ​ന്നി​വ​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

എ​റ​ണാ​കു​ള​ത്തു​നി​ന്നെ​ത്തി​യ നേ​വി​യു​ടെ എ​ട്ടം​ഗ സ്കൂ​ബാ സം​ഘം തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ബോ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ലാ​രം​ഭി​ച്ചി​രു​ന്നു.സ്കൂ​ബാ സം​ഘം പ്ര​ത്യേ​ക കാ​മ​റ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. വൈ​കി​ട്ട് പു​ലി​മു​ട്ടു​ക​ൾ​ക്കി​ട​യ​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തെ​ര​ച്ചി​ൽ ആ​റാം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും.

Related posts

Leave a Comment