വേ​ണം ഇ​വ​ര്‍​ക്ക് ക​രു​ത​ലും കാ​രു​ണ്യ​വും… വ​യോ​ജ​ന​ങ്ങ​ളെ ചേ​ർ​ത്തു പി​ടി​ക്കാം

ഒ​ന്നി​ല​ധി​കം രോ​ഗ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വാ​ര്‍​ധ​ക്യം മി​ക്ക​വ​രി​ലും ക​ട​ന്നു​വ​രി​ക. ആ​രോ​ഗ്യ​ര​ക്ഷ​യ്‌​ക്കൊ​പ്പം വൈ​കാ​രി​ക പി​ന്തു​ണ​യും ആ​വ​ശ്യ​മു​ള്ള ഘ​ട്ട​മാ​ണി​ത്. കൂ​ട്ടു​കു​ടും​ബം ന​ല്‍​കി​യി​രു​ന്ന ക​രു​ത​ലും സു​ര​ക്ഷി​ത​ത്വ​വും ഇ​ക്കാ​ല​ത്ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.

ജീ​വി​ത സാ​ഹ​ച​ര്യം, ശാ​രീ​രി​ക മാ​ന​സി​കാ​രോ​ഗ്യം, സ​മൂ​ഹ​വു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍, പോ​ഷ​കാ​ഹാ​രം, വ്യാ​യാ​മം, ല​ഹ​രി വി​മു​ക്തി തു​ട​ങ്ങി​യ​വ വാ​ര്‍​ധ​ക്യം ആ​ശ്വാ​സ​ക​ര​മാ​ക്കു​ന്ന​തി​ല്‍ ഘ​ട​ക​ങ്ങ​ളാ​ണ്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​ല രോ​ഗ​ങ്ങ​ളും സ​മ്മ​ര്‍​ദ​ങ്ങ​ളും വാ​ര്‍​ധ​ക്യ​ത്തി​ല്‍ പ​തി​വാ​ണ്. സാ​മ്പ​ത്തി​ക ക്ലേ​ശം കൂ​ടി നേ​രി​ടേ​ണ്ടി​വ​രു​ന്ന​വ​രി​ല്‍ സാ​ഹ​ച​ര്യ​ത്തി​ന്റെ ഗൗ​ര​വം കൂ​ടു​ന്നു.

ശൈ​ലി​രോ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ​വ​യെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ല്‍ വാ​ര്‍​ധ​ക്യ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​വാ​കും. ആ​രോ​ഗ്യ​ക​ര​മാ​യ വാ​ര്‍​ധ​ക്യം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മ​ധ്യ​വ​യ​സി​നു മു​മ്പു​ത​ന്നെ തു​ട​ങ്ങേ​ണ്ട​താ​ണ്. വീ​ണു​പോ​കു​മോ എ​ന്ന ഭ​യം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

കാ​ഴ്ച മ​ങ്ങ​ല്‍, ബ​ല​ക്ഷ​യം, സ​ന്ധി​വാ​തം, ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ​ല്‍, പ​ക്ഷാ​ഘാ​തം, പ​ര്‍​ക്കി​ന്‍​സ​ണ്‍​സ് തു​ട​ങ്ങി​യ പ​ല പ്ര​ശ്‌​ന​ങ്ങ​ളും വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​കും. പ​ടി​ക്കെ​ട്ടു​ക​ളും, മി​നു​സ​മു​ള്ള ത​റ​ക​ളും വെ​ളി​ച്ച​ക്കു​റ​വും വീ​ഴ്ച​യ്ക്ക് ആ​ക്കം കൂ​ട്ടും. വീ​ഴു​മെ​ന്നു ഭ​യ​ന്ന് ന​ട​ക്കാ​തെ​യും വ്യാ​യാ​മം കി​ട്ടാ​തെ​യും വ​രു​ന്ന​ത് അ​വ​യ​വ​ങ്ങ​ള്‍​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​ക്കും.

ആ​രോ​ഗ്യം അ​വ​കാ​ശം
ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ര്‍​ധ​ക്യ​കാ​ല ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച ശു​ശ്രൂ​ഷ​ക​രു​ടെ ഒ​രു സം​ഘം ഉ​ണ്ടാ​ക​ണം. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും വ​യോ​ജ​ന സം​ര​ക്ഷ​ണം തി​ക​ച്ചും വ്യ​ത്യ​സ്ത​വും സാ​ങ്കേ​തി​ക​മാ​യി മു​ന്നി​ലു​മാ​ണ്. ഹോം ​കെ​യ​ര്‍ മാ​തൃ​ക​ക​ളാ​ണ് അ​വി​ടെ​യു​ള്ള​ത്.

അ​സി​സ്റ്റ​ഡ് ലി​വിം​ഗ് വി​ദേ​ശ​ങ്ങ​ളി​ല്‍ വ​യോ​ധി​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ത​ന്നെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന പ്ര​ത്യേ​ക അ​പ്പാ​ര്‍​ട്ട്മെ​ന്റു​ക​ള്‍ ഉ​ണ്ട്. അ​വ​ര്‍​ക്ക് ഒ​രു​മി​ച്ച് താ​മ​സി​ക്കാ​നും വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നും സാ​ധി​ക്കു​ന്നു. നെ​ത​ര്‍​ലാ​ന്‍​ഡ്സ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ള്‍​ക്കൊ​പ്പം കു​ട്ടി​ക​ളു​ടെ ഡേ ​കെ​യ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ത് വ​യോ​ജ​ന​ങ്ങ​ളു​ടെ ഏ​കാ​ന്ത​ത കു​റ​യ്ക്കാ​നും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് മു​തി​ര്‍​ന്ന​വ​രു​ടെ സ്നേ​ഹം ല​ഭി​ക്കാ​നും സാ​ധ്യ​ത ന​ല്‍​കു​ന്നു. സം​സ്ഥാ​ന സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ലെ പ്രാ​യ​മാ​യ​വ​രി​ല്‍ ഏ​റെ​പ്പേ​രും പീ​ഡ​നം നേ​രി​ടു​ന്നു​ണ്ട്. 38 ശ​ത​മാ​നം ത​ങ്ങ​ളു​ടെ ആ​ണ്‍​മ​ക്ക​ളി​ല്‍​നി​ന്നും 15 ശ​ത​മാ​നം മ​രു​മ​ക്ക​ളി​ല്‍​നി​ന്നു​മാ​ണ് മോ​ശം പെ​രു​മാ​റ്റം നേ​രി​ടു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. 43 ശ​ത​മാ​നം മു​തി​ര്‍​ന്ന​വ​രും അ​വ​ഗ​ണ​ന അ​നു​ഭ​വി​ക്കു​ന്നു.

കൂ​ടു​ത​ല്‍ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത് 65നും 79​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ്. കേ​ര​ള​ത്തി​ലെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ലു​യ​രു​ന്ന​ത് മാ​തൃ​രോ​ദ​ന​മാ​ണ്. മ​ക്ക​ളും ബ​ന്ധു​ക്ക​ളു​മു​ണ്ടാ​യി​ട്ടും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ത​ള്ളു​ന്ന അ​മ്മ​മാ​രു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ര്‍​ധി​ക്കു​ന്നു. ഭ​ര്‍​ത്താ​വി​ന്റെ മ​ര​ണ​ശേ​ഷം മ​ക്ക​ള്‍​ക്കു ബാ​ധ്യ​ത​യാ​യി വ​ന്ന​വ​രാ​ണ് അ​മ്മ​മാ​രി​ല്‍ ഏ​റെ​യും.

എ​റ​ണാ​കു​ള​ത്താ​ണ് കൂ​ടു​ത​ല്‍ വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍- 143. കു​റ​വ് മ​ല​പ്പു​റ​ത്തും. കൊ​വി​ഡി​ന്റേ​യും ലോ​ക്ഡൗ​ണി​ന്റേ​യും കാ​ല​ത്ത് ഒ​റ്റ വൃ​ദ്ധ​സ​ദ​ന​വും പു​തു​താ​യി തു​ട​ങ്ങി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കൊ​വി​ഡി​ന് ശേ​ഷം കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ച​ത് 80 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളാ​ണ്. 2018വ​രെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍ 631 ആ​യി​രു​ന്നെ​ങ്കി​ല്‍ 2023 ജ​നു​വ​രി​യി​ല്‍ 727 ആ​യി ഉ​യ​ര്‍​ന്നു.

നാ​ലു വ​ര്‍​ഷം കൊ​ണ്ട് കൂ​ടി​യ​ത് 96 എ​ണ്ണം. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യു​വ​ത​ല​മു​റ​യു​ടെ വി​ദേ​ശ കു​ടി​യേ​റ്റം വ​ര്‍​ധി​ക്കു​ന്ന തോ​തി​ല്‍ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. മ​ക്ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന സാ​ഹ​ച​ര്യ​വും ഇ​തി​നോ​ടു കൂ​ട്ടി​വാ​യി​ക്ക​ണം. പെ​ണ്‍​മ​ക്ക​ള്‍ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ല്‍ അ​വ​രു​ടെ വി​വാ​ഹ​ശേ​ഷം ര്ക്ഷി​താ​ക്ക​ള്‍ വ​ലി​യ ഒ​റ്റ​പ്പെ​ട​ലാ​ണ് അ​നു​ഭ​വി​ക്കു​ന്നു. ഈ ​ദ​മ്പ​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് മ​ര​ണം സം​ഭ​വി​ച്ച പ​ങ്കാ​ളി അ​നാ​ഥ​ത്വ​മാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക.

ഭ​ക്ഷ​ണം പ്ര​ധാ​നം
വാ​ര്‍​ധ​ക്യ​ത്തി​ലെ ആ​രോ​ഗ്യ​ത്തി​ന് ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. നാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ള്‍ കു​റ​യു​ന്ന​തി​നാ​ല്‍ രു​ചി​ക്കു​റ​വ്, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ വൃ​ദ്ധ​രെ അ​ല​ട്ടാ​റു​ണ്ട്. പ​ല്ല് ഇ​ല്ലാ​ത്ത​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ള്‍, വാ​യ വ​ര​ളു​ക തു​ട​ങ്ങി​യ​വ​യും കാ​ണാ​റു​ണ്ട്.

ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പ​യ​റു​ക​ള്‍, കൊ​ഴു​പ്പു മാ​റ്റി​യ പാ​ല്‍, മോ​ര്, ഇ​ല​ക്ക​റി​ക​ള്‍, ചെ​റു​മ​ത്സ്യ​ങ്ങ​ള്‍ ഇ​വ​യി​ല്‍​നി​ന്ന് ഓ​രോ ഇ​ന​വും തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ക്കു​ന്ന​താ​ണ് വാ​ര്‍​ധ​ക്യ​ത്തി​ല്‍ ഗു​ണ​ക​രം. ഉ​പ്പും കൊ​ഴു​പ്പും മ​ധു​ര​വും പ​ര​മാ​വ​ധി കു​റ​ച്ചു​ള്ള ഭ​ക്ഷ​ണ​രീ​തി​ക​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്.

വെ​ള്ളം 10 ഗ്ലാ​സെ​ങ്കി​ലും കു​ടി​ക്ക​ണം. മൂ​ന്നു​നേ​രം ഭ​ക്ഷ​ണം എ​ന്ന​തി​നു പ​ക​രം കു​റേ​ശ്ശെ ഭ​ക്ഷ​ണം ഇ​ട​യ്ക്കി​ടെ ക​ഴി​ക്കു​ന്ന​ത് ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​യ്ക്കും. ഗോ​ത​മ്പ്, റാ​ഗി, തി​ന, ചെ​റു​പ​യ​ര്‍, ചോ​ളം, നെ​ല്ലി​ക്ക, പേ​ര​യ്ക്ക, പ​പ്പാ​യ, കോ​വ​യ്ക്ക, വെ​ള്ള​രി​ക്ക, കാ​ര​റ്റ്, ചേ​ന, മു​രി​ങ്ങ​ക്ക, ത​ക്കാ​ളി, അ​ണ്ടി​പ്പ​രി​പ്പ്, ബ​ദാം പ​രി​പ്പ്, ഉ​ണ​ക്ക​മു​ന്തി​രി ഇ​വ മാ​റി​മാ​റി ഭ​ക്ഷ​ണ​ത്തി​ല്‍​പെ​ടു​ത്തേ​ണ്ട​താ​ണ്്. കാ​ഴ്ച മ​ങ്ങാ​തി​രി​ക്കാ​ന്‍ മു​ര​ങ്ങ​യി​ല, ചീ​ര, കാ​ര​റ്റ്, മ​ത്ത​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്, കൊ​ഴു​പ്പു​മാ​റ്റി​യ പാ​ല്‍ ഇ​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് ഭ​ക്ഷ​ണ​ത്തി​ല്‍ ദി​വ​സ​വും പെ​ടു​ത്ത​ണം.

കേ​ള്‍​വി സം​ര​ക്ഷി​ക്കാ​ന്‍ നി​ല​ക്ക​ട​ല, ത​വി​ട് കൂ​ടു​ത​ലു​ള്ള അ​രി, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, ഇ​ല​ക്ക​റി ഇ​വ ഗു​ണ​ക​ര​മാ​ണ്. വാ​യ വ​ര​ളാ​തി​രി​ക്കാ​ന്‍ മോ​ര്, ചെ​റു​പ​യ​ര്‍ സൂ​പ്പ് ഇ​വ ക​ഴി​ക്കാം.​ന​ല്ല ഓ​ര്‍​മ​യ്ക്ക് മ​ധു​ര​ക്കി​ഴ​ങ്ങ്, പ​ശു​വി​ന്‍ നെ​യ്യ്, കാ​ര​റ്റ്, വെ​ണ്ട​ക്ക എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. മ​ല​ബ​ന്ധം ഒ​ഴി​വാ​ക്കാ​ന്‍ വാ​ഴ​പ്പി​ണ്ടി, മു​രി​ങ്ങ​യി​ല, വേ​വി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍, ചേ​ന ഇ​വ ഉ​ള്‍​പ്പെ​ടു​ത്താം. മൂ​ത്രാ​ശ​യ​പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍, ഓ​ട്‌​സ്, മ​ല​ര്, ചോ​ളം, നെ​ല്ലി​ക്ക, ഏ​ത്ത​പ്പ​ഴം, ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​വ ഗു​ണ​ക​ര​മാ​ണ്. വെ​ന്തു​ട​ഞ്ഞ ക​ഞ്ഞി, ഓ​ട്‌​സ് ക​ഞ്ഞി, പ​ച്ച​ക്ക​റി ജ്യൂ​സ്, ഏ​ത്ത​പ്പ​ഴം ഉ​ട​ച്ച​ത്, പു​ഴു​ങ്ങി​യ പ​യ​ര്‍ ഉ​ട​ച്ച​ത് ഇ​വ ന​ല്‍​കാം.

റെ​ജി ജോ​സ​ഫ്

Related posts

Leave a Comment