വ​ൻ​ജ​യ​വു​മാ​യി ബ്ര​സീ​ൽ നോ​ക്കൗ​ട്ടി​ൽ; വി​നീ​ഷ്യ​സി​ന് ഇ​ര​ട്ട ഗോ​ൾ

മ​യാ​മി: ലോ​ക​ക​പ്പ് സി- ​ഗ്രൂ​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സ്കോ​ട്ട്‌ലൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ ഏ​ഴു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യി നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് പു​ല​ർ​ച്ചെ 3.30ന് ​മ​യാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. പ്ര​മു​ഖ​താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ ര​ണ്ടു​ഗോ​ളു​ക​ൾ നേ​ടി ടീ​മി​നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ച്ച​പ്പോ​ൾ മൂ​ന്നാ​മ​ത്തെ ഗോ​ൾ മ​തേ​യൂ​സ് കു​ന്യ​യു​ടെ വ​ക​യാ​യി​രു​ന്നു.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഹെ​യ്ത്തി​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് മൊ​റോ​ക്കോ​യും നോ​ക്കൗ​ട്ടി​ലെ​ത്തി. ബ്ര​സീ​ലും മൊ​റോ​ക്കോ​യും ഏ​ഴു പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി​യെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ബ്ര​സീ​ലാ​ണ് മു​ന്നി​ൽ. പ​രി​ക്ക് മാ​റി​യ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ 76-ാം മി​നി​റ്റി​ൽ മ​തേ​യൂ​സ് കു​ന്യ​യ്ക്ക് പ​ക​രം ബ്ര​സീ​ൽ നി​ര​യി​ലെ​ത്തി. മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് നെ​യ്മ​ർ ബ്ര​സീ​ലി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 2023 ഒ​ക്ടോ​ബ​റി​ലാ​ണ് നെ​യ്മ​ർ അ​വ​സാ​ന​മാ​യി ബ്ര​സീ​ലി​നാ​യി ക​ളി​ച്ച​ത്. ഉ​റു​ഗ്വേ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യ താ​ര​ത്തി​ന് പി​ന്നീ​ട് ദേ​ശീ​യ ജ​ഴ്സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

സി- ​ഗ്രൂ​പ്പി​ൽ ജേ​താ​ക്ക​ൾ ആ​രാ​കു​മെ​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ന് മു​ൻ​തൂ​ക്ക​വു​മാ​യി 4-3-3 എ​ന്ന ശൈ​ലി​യി​ലാ​ണ് പ​രി​ശീ​ല​ക​ൻ കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി മ​ഞ്ഞ​പ്പ​ട​യെ വി​ന്യ​സി​പ്പി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ​നി​ര പ​ല​പ്പോ​ഴും സ്കോ​ട്ടി​ഷ് ഗോ​ൾ മു​ഖ​ത്ത് അ​പ​ക​ടം വി​ത​ച്ചു. കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ സ്കോ​ട്ടി​ഷു​കാ​രും ബ്ര​സീ​ൽ ബോ​ക്സി​ലേ​ക്ക് മു​ന്നേ​റി. മി​ക​ച്ച സേ​വു​ക​ളു​മാ​യി ബ്ര​സീ​ലി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ണ്‍ ബെ​ക്ക​റും ഫോ​മി​ലാ​യി.

ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ലി​നാ​യി വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ ല​ക്ഷ്യം ക​ണ്ടു. സ്കോ​ട്ട്‌ലൻ​ഡ് പ്ര​തി​രോ​ധ​താ​രം സ്കോ​ട്ട് മ​ക്കെ​ന്ന​യു​ടെ പി​ഴ​വാ​ണ് ഗോ​ളി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്. പ​ന്ത് ത​ട്ടി​ത്തെ​റി​ച്ച് വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ലേ​ക്കെ​ത്തി. മു​ന്നി​ൽ സ്കോ​ട്ടി​ഷ് ഗോ​ൾ​കീ​പ്പ​ർ ആം​ഗ​സ് ഗ​ണി​നെ മ​റി​ക​ട​ന്ന് വി​നീ​ഷ്യ​സ് പ​ന്ത് വ​ല​യി​ലാ​ക്കി. 22-ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് വീ​ണ്ടും വ​ല​കു​ലു​ക്കി​യെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ത​ള്ള​പ്പെ​ട്ടു.

30-ാം മി​നി​റ്റി​ൽ സ്കോ​ട്ട്‌ലൻ​ഡി​ന് മി​ക​ച്ച അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ല​ക്ഷ്യം അ​ക​ന്നു. 45-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ താ​ര​ങ്ങ​ളു​ടെ മു​ന്നേ​റ്റം ഗോ​ളി​ൽ ക​ലാ​ശി​ക്കേ​ണ്ട​താ​യി​രു​ന്നു. സ്കോ​ട്ടീ​ഷ് പ്ര​തി​രോ​ധം അ​ത് വി​ഫ​ല​മാ​ക്കി. വീ​ണ്ടും ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ൻ​ജു​റി ടൈ​മി​ൽ വി​നീ​ഷ്യ​സ് ലീ​ഡ് ഉ​യ​ർ​ത്തി. ബ്രൂ​ണോ ഗ്യു​മ​റേ​സ് ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് ഗോ​ൾ കീ​പ്പ​ർ​ക്കും പ്ര​തി​രോ​ധ താ​ര​ത്തി​നും മു​ക​ളി​ലൂ​ടെ ബോ​ക്സി​ന്‍റെ മൂ​ല​യി​ലേ​ക്ക് ഇ​റ​ങ്ങ​വേ ഓ​ടി​യെ​ത്തി​യ വി​നീ​ഷ്യ​സ് മി​ക​ച്ചൊ​രു ഹെ​ഡ​റി​ലൂ​ടെ ല​ക്ഷ്യം ക​ണ്ടു. ലോ​ക​ക​പ്പി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​നീ​ഷ്യ​സി​ന്‍റെ നാ​ലാം ഗോ​ളാ​യി​രു​ന്നു അ​ത്. 2-0 ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ൽ മു​ന്നി​ൽ.

60-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ വീ​ണ്ടും ഗോ​ൾ നേ​ടി ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.ബോ​ക്സി​നു​ള്ളി​ൽ പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ൽ അ​ങ്ക​ലാ​പ്പു​ണ്ടാ​ക്കി ബ്രൂ​ണോ ഗ്യു​മ​റേ​സ് ന​ൽ​കി​യ പ​ന്ത് മ​തേ​യൂ​സ് കു​ന്യ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. 3-0. ക​ളി​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ലൂ​കാ​സ് പ​ക്വേ​റ്റ, കാ​സെ​മി​റോ എ​ന്നി​വ​രെ പി​ൻ​വ​ലി​ച്ച് ഫാ​ബി​നോ, ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി എ​ന്നി​വ​രെ ബ്ര​സീ​ൽ ക​ള​ത്തി​ലി​റ​ക്കി. 76-ാം മി​നി​റ്റി​ലാ​ണ് സൂ​പ്പ​ർ​താ​രം നെ​യ്മ​ർ എ​ത്തി​യ​ത്. മ​തേ​യൂ​സ് കു​ന്യ​യ്ക്ക് പ​ക​ര​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ നെ​യ്മ​ർ ചി​ല മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ടം വി​ത​ക്കാ​നാ​യി​ല്ല. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ആ​ശ്വാ​സ ഗോ​ളി​നാ​യി സ്കോ​ട്ട്‌ലൻ​ഡ് നി​ര ആ​വു​ന്ന​ത്ര പൊ​രു​തി​യെ​ങ്കി​ലും ബ്ര​സീ​ൽ പ്ര​തി​രോ​ധം വി​ട്ടു​കൊ​ടു​ത്തി​ല്ല.

Related posts

Leave a Comment