കാൻസറാണ് അറിഞ്ഞിട്ടും തന്നെ കാണാൻ കിച്ചു വന്നിട്ടില്ലെന്ന് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും പതിനൊന്ന് വയസ് തൊട്ട് നോക്കിയ കുട്ടിയായിട്ടും അവനൊന്ന് തിരിഞ്ഞു നോക്കിയില്ലെന്നും രേണു പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് രേണു ഇക്കാര്യം പറഞ്ഞത്.
‘‘ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. ഞാനൊരു പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം.
പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എന്റെ റിതപ്പന് എന്നെ അന്വേഷിക്കുന്നുണ്ട്.
ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ, കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേര് എവിടുന്നൊക്കെ എന്നെ കാണാന്‍ വരുന്നു.
ഇന്ഫെഷന് ഉണ്ടാകുന്നതു കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിലാണ് അവര്‍ വന്ന് കണ്ടിട്ട് പോകുന്നത്. ഒത്തിരി കൈത്താങ്ങലുകള്‍ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.
എന്റെ ചേച്ചി, ചേട്ടൻ, അമ്മ, പപ്പ ഞാനൊന്ന് കരയുമ്പോൾ അവർ ഓടിവരും. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നു. അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല. ആർക്കും ഈ രോഗം വരരുത് എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.
എനിക്കു നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, വീട്ടുകാര്‍, ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ… എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്.
പ്രത്യേകിച്ച് കരിഷ്മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. ന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം.
കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവയ്ക്കണം. ഞാനൊരു ഊഹം വച്ച് മനസിലാക്കിയതാണ്.
മയങ്ങാനായി ഇൻജെക്ഷൻ തന്നിരുന്നു. ആ സമയത്ത് ചേച്ചിയും ചേട്ടനും നഴ്സുമാരുമൊക്കെ ഉണ്ടായിരുന്നു. കീമോ കഴിഞ്ഞ് ഉണർന്നപ്പോൾ ക്ഷീണമായിരുന്നു. അപ്പോൾ ഭക്ഷണം കഴിക്കണം എന്നു പറഞ്ഞിരുന്നു. അതുകഴിഞ്ഞ് വീൽചെയറിൽ ഇരുത്തി എന്നെ വീട്ടിൽ കൊണ്ടുവന്നു. പിന്നെ എനിക്ക് തളർച്ചയാണ്.
ശരീരം ആസകലം വേദനയാണ്. നടുവേദന, തലവേദന എനിക്കറിയില്ല എന്തൊക്കെയാണെന്ന്. ഓക്കാനവും വരുന്നുണ്ടായിരുന്നു. പക്ഷേ ഛർദിച്ചില്ല. ഇന്നലെ വൈകിട്ട് എനിക്കൊരു ഇൻജക്ഷൻ എടുക്കാനുണ്ടായിരുന്നു. ആ ഇൻജക്ഷൻ എടുക്കാൻ ഞാൻ ചെന്നതും എടുത്തതും ഓർമയുണ്ട്. പിന്നെ തലകറങ്ങി വീണു. പിന്നീട് ഛർദിച്ച് അവശനിലയിലായി. വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റത്തില്ല. അതുപോലെ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണിത്. എന്റെ വീട്ടുകാരെ ഉറക്കത്തില്ല, എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
എന്നെ കുറ്റം പറയുന്നവരോട് ഒരുകാര്യം പറയാം, ആശുപത്രിയിൽ വന്നപ്പോൾ അറ്റൻഡേഴ്സ് പറഞ്ഞൊരു കാര്യമുണ്ട്. കാൻസർ രോഗികളുടെ കൂടെ വരുന്ന ബൈസ്റ്റാൻേഡഴ്സിനോട് ഒരിക്കലും മാറി നിൽക്കാൻ പറയില്ല, അതാണ് ഈ രോഗത്തിന്റെ വ്യാപ്തി. നിങ്ങൾ ഈ കുറ്റം പറയുന്നവർ എന്തുകണ്ടിട്ടാണ് ഇതു പറയുന്നത്. ഒരു നിമിഷം മതി ഈ രോഗം വരാൻ.
എന്റെ ശത്രുക്കൾക്കുപോലും ഈ രോഗം വരുത്തരുതേ എന്നാണ് ദൈവത്തോട് പ്രാർഥിക്കുന്നത്. എന്റെ മനോബലം കൊണ്ടാണ് ഇത്രയെങ്കിലും പറയുന്നത്. പ്രാർഥിച്ചില്ലെങ്കിലും എന്നെ ശപിക്കാതിരിക്കുക. എനിക്കൊരു കുഞ്ഞുണ്ട്. ഒരാഴ്ചയായി അവനൊന്ന് ചിരിച്ചിട്ട്. അതോർക്കുമ്പോഴും സങ്കടമുണ്ട്.’’ രേണു സുധി പറഞ്ഞു.
