മു​ല്ല​പ്പെ​രി​യാ​ര്‍: ശാ​ശ്വ​ത​പ​രി​ഹാ​രം വൈ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ട​ണ​ല്‍ സ​മ​ര​സ​മി​തി

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ര്‍ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം വൈ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് മു​ല്ല​പ്പെ​രി​യാ​ര്‍ ട​ണ​ല്‍ സ​മ​ര​സ​മി​തി. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് 50 അ​ടി​ക്ക് ഒ​രു പു​തി​യ ട​ണ​ല്‍ നി​ര്‍മി​ച്ച് ജ​ല​നി​ര​പ്പ് താ​ഴ്ത്തി ത​മി​ഴ്‌​നാ​ടി​ന് വെ​ള്ള​വും കേ​ര​ള​ത്തി​ന് സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം ന​ട​പ്പാ​ക്കe​ന്‍ കേ​ര​ള, ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണം.

2014 മേ​യ് ഏ​ഴി​ന് സു​പ്രിം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​ര്‍.​എം. ലോ​ധ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍ദേ​ശം പ​റ​യു​ന്ന​ത്.മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 152 അ​ടി​യി​ലേ​ക്ക് ഉ​യ​ര്‍ത്ത​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് വാ​ദ​വും പു​തി​യ ഡാ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ദ​വും നി​ല​നി​ല്‍ക്കു​ന്ന​ത​ല്ല.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ഡാം ​നി​റ​യു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ക്കെ ഡാ​മി​ന്‍റെ താ​ഴെ വ​ള്ള​ക്ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ വീ​ട് വി​ട്ട് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി​താ​മ​സി​ക്കു​ന്ന സ്ഥി​തി വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. പു​തി​യ ഡാം ​നി​ര്‍മി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ല്ലു​വി​ളി ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ അ​ക​ല്‍ച്ച സൃ​ഷ്ടി​ക്കും. മു​ല്ല​പ്പെ​രി​യാ​ര്‍ കൂ​ടാ​തെ മ​റ്റ് എ​ട്ട് ഡാ​മു​ക​ളി​ല്‍കൂ​ടി ത​മി​ഴ്‌​നാ​ടി​ന് കേ​ര​ളം വെ​ള്ളം ന​ല്‍കു​ന്നു​ണ്ടെ​ന്ന വ​സ്തു​ത ത​മി​ഴ്‌​നാ​ട് മ​ന​സി​ലാ​ക്ക​ണം.

ത​മി​ഴ്‌​നാ​ടി​ന് കൂ​ടു​ത​ല്‍ ജ​ല​വും കേ​ര​ള​ത്തി​നു പൂ​ര്‍ണ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​വാ​ന്‍ താ​ഴ്ന്ന വി​ദാ​ന​ത്തി​ല്‍ മ​റ്റൊ​രു ട​ണ​ല്‍ നി​ര്‍മി​ച്ച് മു​ല്ല​പ്പെ​രി​യാ​ര്‍ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി വൈ​പ്പി​നി​ല്‍ 637 ദി​വ​സ​മാ​യി സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ന​ട​ന്നു​വ​രു​ക​യാ​ണ്. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ര​ക്ഷാ​ധി​കാ​രി സി.​പി. റോ​യി, പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ര​വി, സെ​ക്ര​ട്ട​റി സ്മി​ജി​ന്‍ രാ​ജ്, ഷി​ജി, മു​ക്ക​പ്പു​ഴ ന​ന്ദ​കു​മാ​ര്‍, ഷി​ജി​ന്‍ തോ​മ​സ്, അ​നീ​ഷ് ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment