ചിക്കൻഗുനിയ
ഈഡിസ് ഇജിപ്തി വർഗത്തിൽ പെടുന്ന കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് കൂടുതലായി ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ
പനി ശക്തമായ സന്ധിവേദന, സന്ധികളിൽ വീക്കം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ
ഡെങ്കിപ്പനി
ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഈഡിസ് ഈജിപ്തി, അൽബോപിക്റ്റസ് എന്നിനം പെൺ കൊതുകുകൾ ആണ് ഡെങ്കി വൈറസ് പരത്തുന്നത്.
രോഗലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, പേശിയിലും സന്ധിയിലയും വേദന. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നു.വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് രക്തസ്രാവം ഉണ്ടാകുന്നു.
ജപ്പാൻജ്വരം
വളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ഈ രോഗാണുക്കൾ ദീർഘമായി കഴിയാറുണ്ട്. ക്യൂലക്സ് കൊതുകുകളാണ് ജപ്പാൻജ്വരം പരത്തുന്നത്.
രോഗലക്ഷണങ്ങൾ
ശക്തമായ പനി, വിറയൽ, തലവേദന, ക്ഷീണം, ഓക്കാനവും ചർദിയും, ഓർമക്കുറവ്, മാനസികവിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗം മൂർച്ഛിച്ചാൽ മസ്തിഷ്കത്തെ ബാധിക്കുന്നു. തന്മൂലം മരണം സംഭവിക്കാം.
മന്ത്
വുചിറിയ ബാങ്ക്രോഫ്റ്റി എന്ന വിര കൊതുക് കടിയിലൂടെ ശരീരത്തിൽ എത്തുകയും ശരീരത്തിലെ ദ്രാവകത്തിന്റെ ഒഴുക്കിന് തടസമാ വുകയും അവ കെട്ടിക്കിടക്കുകയും ചെയ്യുന്നു.
മലമ്പനി
ആൺ വിഭാഗത്തിൽ പെടുന്ന അനഫിലിസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്.
രോഗലക്ഷണങ്ങൾ
തലവേദന,പനി, വിറയൻ സന്ധിവേദന, ചർദ്ദി,വിളർച്ച മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
(തുടരും).
വിവരങ്ങൾക്കു കടപ്പാട്:
ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ
ഹോസ്പിറ്റൽ, കോയൊങ്കര,
കാസർഗോഡ്
