നെന്മാറ: നെന്മാറ കൃഷിഭവന്റേയും ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം കതിർ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ പൂക്കോട്ടുപാടം പാടശേഖര സമിതിയിൽ നടീൽഉത്സവം സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്തുകയും പുതിയ തലമുറയെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നടീൽ ഉത്സവത്തിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നടീൽഉത്സവം നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ജയൻ, കെ.ജി. എൽദോ, എം.ആർ. നാരായണൻ, സൗമ്യ വിജയ്, ഗോകുൽദാസ്, കൃഷിഓഫീസർ എസ്. കൃഷ്ണ, പ്രിൻസിപ്പൽ പി. കേശവപ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, രശ്മി കൃഷ്ണൻ, എം. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.
