എ​രി​വി​ലും വി​ല​യി​ലും ഈ ​ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ മു​ൻ​പി​ൽ​ത​ന്നെ; 500 ക​ട​ന്ന് കാ​ന്താ​രി​വി​ല കു​തി​ക്കു​ന്നു; ക​പ്പ​യ്ക്കൊ​പ്പ​മു​ള്ള കാ​ന്താ​രി​ച്ച​മ്മ​ന്തി​ക്കു​ള്ള​ത് വി​ഐ​പി പ​രി​ഗ​ണ​ന

കോ​​ട്ട​​യം: വി​​പ​​ണി​​യി​​ല്‍ കാ​​ന്താ​​രി​​യു​​ടെ വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 500 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലെ​​ത്തി. ഏ​​താ​​നും ആ​​ഴ്ച​​ക​​ള്‍​ക്ക് മു​​മ്പ് 200-300 രൂ​​പ​​യ്ക്കി​​ട​​യി​​ലാ​​യി​​രു​​ന്നു വി​​ല. ഒ​​രു​​കാ​​ല​​ത്ത് വീ​​ട്ടു​​വ​​ള​​പ്പി​​ലെ ചെ​​ടി​​യാ​​യി​​രു​​ന്ന കാ​​ന്താ​​രി ഇ​​ന്നു ഫൈ​​വ് സ്റ്റാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ളു​​ടെ മെ​​നു​​വി​​ലും സ്ഥാ​​നം​​പി​​ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ക​​പ്പ​​യ്ക്കൊ​​പ്പ​​മു​​ള്ള കാ​​ന്താ​​രി​​ച്ച​​മ്മ​​ന്തി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​ഭ​​വ​​ങ്ങ​​ള്‍ ജ​​ന​​പ്രീ​​തി നേ​​ടി​​യ​​തും ആ​​വ​​ശ്യ​​ക​​ത ഏ​​റെ​​യു​​ള്ള​​തു​​മാ​​ണ്. കൊ​​ള​​സ്‌​​ട്രോ​​ള്‍ കു​​റ​​യ്ക്കാ​​ന്‍ കാ​​ന്താ​​രി സ​​ഹാ​​യി​​ക്കു​​മെ​​ന്ന വി​​ശ്വാ​​സ​​മാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ര്‍ വ​​ര്‍​ധി​​ക്കു​​ന്ന​​തി​​ന് പ്ര​​ധാ​​ന​​കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ളി​​ല്ലെ​​ങ്കി​​ലും ഈ ​​വി​​ശ്വാ​​സം കാ​​ന്താ​​രി​​യെ വി​​പ​​ണി​​യി​​ലെ കു​​ഞ്ഞ​​ന്‍ സെ​​ലി​​ബ്രി​​റ്റി​​യാ​​ക്കി മാ​​റ്റി.

നാ​​ളു​​ക​​ളാ​​യി കാ​​ന്താ​​രി വി​​ല റി​​ക്കാ​​ര്‍​ഡ് ഉ​​യ​​ര​​ത്തി​​ല്‍ തു​​ട​​ര്‍​ന്നി​​ട്ടും കേ​​ര​​ള​​ത്തി​​ല്‍ കാ​​ന്താ​​രി​​ക്കൃ​​ഷി ചെ​​യ്യു​​ന്ന​​വ​​ര്‍ കു​​റ​​വാ​​ണ്. ഇ​​ഞ്ചി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കൃ​​ഷി​​ക​​ള്‍​ക്കി​​ട​​യി​​ലെ ഇ​​ട​​വി​​ള​​യാ​​യാ​​ണ് പ​​ല​​രും കാ​​ന്താ​​രി വ​​ള​​ര്‍​ത്തു​​ന്ന​​ത്. വി​​ല​​യി​​ലെ ചാ​​ഞ്ചാ​​ട്ട​​വും ഗു​​ണ​​മേ​​ന്മ​​യു​​ള്ള തൈ​​ക​​ളു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വും ക​​ര്‍​ഷ​​ക​​രെ വ​​ലി​​യ തോ​​തി​​ല്‍ കൃ​​ഷി​​യി​​ലേ​​ക്ക് ആ​​ക​​ര്‍​ഷി​​ക്കു​​ന്നി​​ല്ല.

കേ​​ര​​ള​​ത്തി​​ന് പു​​റ​​മെ മേ​​ഘാ​​ല​​യ​​യി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും കാ​​ന്താ​​രി​​ക്കൃ​​ഷി ചെ​​യ്യു​​ന്നു​​ണ്ട്. വെ​​ള്ള, പ​​ച്ച, നീ​​ല, വ​​യ​​ല​​റ്റ് നി​​റ​​ങ്ങ​​ളി​​ലു​​ള്ള കാ​​ന്താ​​രി​​ക​​ളി​​ല്‍ പ​​ച്ച​​ക്കാ​​ന്താ​​രി​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍.

സാ​​ധാ​​ര​​ണ​​യാ​​യി വി​​ത്തു​​ക​​ള്‍ വീ​​ണ് മു​​ള​​ച്ചാ​​ണ് കാ​​ന്താ​​രി വ​​ള​​രാ​​റു​​ള്ള​​ത്. എ​​ന്നാ​​ല്‍ ഓ​​രോ വ​​ര്‍​ഷ​​വും വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന​​തോ​​ടെ വീ​​ട്ടു​​വ​​ള​​പ്പു​​ക​​ള്‍​ക്ക​​പ്പു​​റം കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലും കാ​​ന്താ​​രി സ്ഥാ​​നം പി​​ടി​​ച്ചു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ത​​ര​​വും വ​​ലു​​പ്പ​​വും അ​​നു​​സ​​രി​​ച്ച് വ​​ന്‍​കി​​ട മാ​​ളു​​ക​​ളി​​ലും ഓ​​ണ്‍​ലൈ​​ന്‍ പ്ലാ​​റ്റ് ഫോ​​മു​​ക​​ളി​​ലും 500 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ് വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്.

Related posts

Leave a Comment