കൊടകര: വിവിധ ആവശ്യങ്ങള്‍ക്കായി കൊടകര ഗ്രാമപഞ്ചായത്തിലെത്തുന്നവര്ക്ക് ഇനി ഫ്രണ്ട് ഓഫീസിനു മുന്നില്‍ കാത്തിരുന്ന് മുഷിയേണ്ട. ഫ്രണ്ട് ഓഫീസിനുമുന്നില്‍ വായനക്കായി പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുകയാണിവിടെ. താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.
കൊടകര ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂളാണ് വായനപക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആശയം ഇവിടെ യാഥാര്‍ഥ്യമാക്കിയത്. വിദ്യാര്‍ഥികളും അധ്യാപകരുംചേര്ന്നാണ് പുസ്തകസമാഹരണം നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അംഗങ്ങളായ മിനി ദാസന്, ജിന്‍സി റാഫി, ടി.വി. പ്രജിത്ത്, വിനയന് തോട്ടാപ്പിള്ളി, ആശാ രാംദാസ്, സെക്രട്ടറി ബിന്ദു ജി. നായര്‍, പ്രധാനാധ്യാപിക ജിഷ മാത്യു, പി. യു.സന്ധ്യ, ജോബിന് തുടങ്ങിയവര്‍ സന്നിഹിതരായി.
