മാതൃത്വം എന്‍റെ കാഴ്ചപ്പാട് മാറ്റി; മുംബൈയേക്കാൾ ബംഗളൂരു മികച്ചതെന്ന് ഡച്ച് വനിത, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് വൈറൽ

ഇ​ന്ത്യ​യി​ലെ ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വ​യി​ൽ ഏ​താ​ണ് ജീ​വി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഡ​ച്ച് ട്രാ​വ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മാ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​ന് ശേ​ഷം മും​ബൈ​യേ​ക്കാ​ൾ ത​നി​ക്ക് പ്രി​യം ബം​ഗ​ളൂ​രു​വാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഇ​വാ​ന എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ബം​ഗ​ളൂ​രു​വി​ലെ പ​ച്ച​പ്പും ശാ​ന്ത​ത​യും നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ ആ​ഗ്ര​ഹി​ച്ച ത​ന്‍റെ അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ​യി​ൽ ജീ​വി​ക്കു​ക എ​ന്ന​ത് വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്ന് ഇ​വാ​ന പ​റ​യു​ന്നു. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും അ​വ​ർ മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ത​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ മാ​റി​യ​താ​യും, താ​ൻ ഉ​പേ​ക്ഷി​ച്ചു​പോ​ന്ന ബം​ഗ​ളൂ​രു​വി​ലെ ശാ​ന്ത​വും പ​ച്ച​പ്പു​ള്ള​തു​മാ​യ ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം വി​ല​മ​തി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. മാ​തൃ​ത്വം ഒ​രു ന​ഗ​ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ന്ന് ഇ​വാ​ന വ്യ​ക്ത​മാ​ക്കു​ന്നു.

മു​ൻ​പ് മും​ബൈ​യി​ലെ തി​ര​ക്കും വേ​ഗ​ത​യേ​റി​യ ജീ​വി​ത​വും ത​ന്നെ ആ​ക​ർ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും, ജീ​വി​ത​ത്തി​ലെ പു​തി​യ ഘ​ട്ട​ത്തി​ൽ താ​ൻ ആ​ഗ്ര​ഹി​ച്ച​ത് സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വു​മാ​ണെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ർ​ഷ​ങ്ങ​ളോ​ളം മും​ബൈ എ​ന്‍റെ സ്വ​പ്ന ന​ഗ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഞാ​ൻ അ​വി​ടെ താ​മ​സം മാ​റി​യ അ​ന്ന് ത​ന്നെ എ​നി​ക്ക് ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​കെ പോ​കാ​നാ​ണ് തോ​ന്നി​യ​തെ​ന്ന് ഇ​വാ​ന കു​റി​ച്ചു. മും​ബൈ​യി​ലേ​ക്കു​ള്ള മാ​റ്റം ഇ​വാ​ന​യ്ക്ക് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

ഗ​ർ​ഭ​കാ​ല​ത്തെ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ക​ടു​ത്ത വി​ള​ർ​ച്ച​യും പ്ല​സ​ന്റ​യി​ലെ ര​ക്ത​സ്രാ​വ​വും കാ​ര​ണം പു​തി​യ ന​ഗ​രം ചു​റ്റി​ക്കാ​ണാ​നോ സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കാ​നോ ഉ​ള്ള ആ​രോ​ഗ്യം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ബം​ഗ​ളൂ​രു​വി​ലെ വി​ശാ​ല​വും വാ​യു​സ​ഞ്ചാ​ര​മു​ള്ള​തു​മാ​യ വീ​ട്ടി​ൽ നി​ന്നും മും​ബൈ​യി​ലെ ചെ​റി​യ ഫ്ലാ​റ്റി​ലേ​ക്കു​ള്ള മാ​റ്റം മാ​ന​സി​ക​മാ​യി ഏ​റെ ത​ള​ർ​ത്തി​യെ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​മ്മ​യാ​കു​ന്ന​തു​പോ​ലു​ള്ള വ​ലി​യ ജീ​വി​ത മാ​റ്റ​ങ്ങ​ൾ ഒ​രു ന​ഗ​ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​നു​ഷ്യ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ എ​ങ്ങ​നെ മാ​റ്റു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​ണ് ഇ​വാ​ന​യു​ടെ അ​നു​ഭ​വ​മെ​ന്ന് വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment