മ​ണി​ക്കൂ​റി​ന് 50 രൂ​പ കൂ​ലി; കൊ​ച്ചി​യി​ല്‍ ബാ​ല​വേ​ല​യ്‌​ക്കെ​ത്തി​ച്ച ഒ​മ്പ​തു കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി; കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ല​യാ​ളി ഏ​ജ​ന്‍റി​നാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: ബി​ഹാ​റി​ല്‍ നി​ന്നും ബാ​ല​വേ​ല​യ്‌​ക്കെ​ത്തി​ച്ച ഒ​മ്പ​തു ആ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച ര​ണ്ടു ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡ​ബ്ലു​നാ​ട്ട് (35), സു​നി​ല്‍ മൊ​ണ്ടാ​ല്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്ക് മ​ണി​ക്കൂ​റി​ന് 50 രൂ​പ കൂ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ല​യാ​ളി ഏ​ജ​ന്‍റി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ബി​ഹാ​റി​ല്‍ നി​ന്നു ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് പ​ട്‌​ന-​എ​റ​ണാ​കു​ളം സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​ത്.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട പ​തി​നൊ​ന്നം​ഗ സം​ഘ​ത്തെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളി ഏ​ജ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന​ത് എ​ന്നാ​ണ് ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മൊ​ഴി. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ഹോ​മി​ല്‍ പാ​ര്‍​പ്പി​ച്ച കു​ട്ടി​ക​ളെ ഇ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment