പി​എ​സ്‌​സി പ​രീ​ക്ഷ അ​ടി​മു​ടി അ​ഴി​മ​തി? പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ൾ എ​സ്ഐ​ടി​ക്കു മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫ​യ​ലു​ക​ളും ന​ല്‍​കാ​ന്‍ പി​എ​സ്‌സി ​ചെ​യ​ര്‍​മാ​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന് ക​ത്ത് ന​ല്‍​കും.

പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഈ ​പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ല്‍ ചീ​ഫ് ഇ​ന്‍​ഡ​സ്ട്രി ആ​ന്‍റ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.‌

ഈ ​പ​രാ​തി​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​എ​സ്‌സി​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു വ​രു​ന്ന​ത്.ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ വാ​ര്‍​ഷി​ക ശ​മ്പ​ളം ല​ഭി​ക്കു​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലെ നി​യ​മ​നം ന​ട​ന്ന​ത്.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ല്‍ മൂ​ല്യ നി​ര്‍​ണ​യം ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ക​യും ഇ​ത് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ ബീ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലുള്ള സം​ഘ​മാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന​ത്.

പ​ല ത​സ്തി​ക​ക​ളി​ലും പി​എ​സ്‌​സി ചെ​യ​ര്‍​മാ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് നി​യ​മി​ക്ക​പ്പെ​ട്ട​തെ​ന്ന ആ​രോ​പ​ണം ഭ​ര​ണ​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment