ദ​ക്ഷി​ണ ചൈ​നയിൽ വി​യ​റ്റ്നാമീസ് ച​ര​ക്കു​ക​പ്പ​ല്‍ മു​ങ്ങി; 23 പേ​രെ കാ​ണാ​താ​യി

ബീ​ജിം​ഗ്: ദ​ക്ഷി​ണ ചൈ​നാ​ക്ക​ട​ലി​ല്‍ വി​യ​റ്റ്നാം ച​ര​ക്കു​ക​പ്പ​ല്‍ മു​ങ്ങി 23 പേ​രെ കാ​ണാ​താ​യി. 62 ജീ​വ​ന​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ‘ഖോ​യ് ന്ഗു​യെ​ന്‍ 18’ എ​ന്ന ക​പ്പ​ലാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ യോം​ഗ്ഷു റീ​ഫി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തു​വ​രെ 39 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ട്ടു​ണ്ട്.

വൈ​കീ​ട്ട് 6:30-ഓ​ടെ ക​പ്പ​ലി​ല്‍ നി​ന്ന് അ​പ​ക​ട​സൂ​ച​ന ല​ഭി​ച്ച​താ​യി ചൈ​ന​യു​ടെ സി​ന്‍​ഹു​വ വാ​ര്‍​ത്താ ഏ​ജ​ൻ​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൈ​ന​യു​ടെ ആ​റ് ക​പ്പ​ലു​ക​ളും ഒ​രു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ഹെ​ലി​കോ​പ്റ്റ​റും ഒ​രു വി​യ​റ്റ്നാം ക​പ്പ​ലും ചേ​ര്‍​ന്ന് തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും തു​ട​രു​ക​യാ​ണ്.

ചൈ​ന​യു​ടെ ഹൈ​നാ​ൻ പ്ര​വി​ശ്യാ അ​ധി​കൃ​ത​രു​ടെ വി​വ​ര​പ്ര​കാ​രം വി​യ​റ്റ്നാം ര​ജി​സ്ട്രേ​ഷ​നു​ള്ള ഈ ​ച​ര​ക്കു​ക​പ്പ​ലി​ന് ഏ​ക​ദേ​ശം 70 മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വി​യ​റ്റ്നാം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment