തൂ​ഫാ​ന്‍ കെ​യ​ര്‍: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി പത്തനംതിട്ട ജി​ല്ലാ പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ടി​ല്‍ ല​ഹ​രി​വേ​ട്ട തു​ട​രു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ലാ പോ​ലീ​സ്. ല​ഹ​രി​മ​രു​ന്നു​ക​ള്‍​ക്ക് അ​ടി​മ​ക​ളാ​യി മാ​റി​യ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും കൂ​ടാ​തെ ഇ​ങ്ങ​നെ​യു​ള്ള​വ​രെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നാ​യി, ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ സൈ​ക്യാ​ട്രി​ക് ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

ഇ​വ​ര്‍​ക്ക് മാ​ന​സി​ക​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും ഉ​ള്ള എ​ല്ലാ പി​ന്തു​ണ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത​മാ​യ നേ​തൃ​ത്വ​ത്തി​ല്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് പ​റ​ഞ്ഞു. ഇ​തി​നാ​യി തൂ​ഫാ​ന്‍ കെ​യ​ര്‍ ക​മ്മി​റ്റി​യോ​ഗം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു.

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും മാ​ന​സി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.​എ​സ്. പ്ര​കാ​ശ്, ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​താ കു​മാ​രി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ചെ​ങ്ങ​ന്നൂ​ര്‍ റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ധ, പ​ത്ത​നം​തി​ട്ട ഡി​ഡി​ഇ ഷീ​ബ മു​ഹ​മ്മ​ദ്, ഇ​ന്ത്യ​ന്‍ അ​ക്കാ​ഡ​മി പീ​ഡി​യാ​ട്രി​ക്‌​സ് സെ​ക്ര​ട്ട​റി ഡോ. ​ബി​ബി​ന്‍ സാ​ജ​ന്‍, ഡോ. ​ജോ​യി​സ് ജി​യോ (പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്) തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഊ​ര്‍​ജ്ജി​ത​മാ​ക്കു​ന്ന​തി​നും വ്യാ​പാ​രി​ക​ളു​ടെ​യും, സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു പ്ര​ധാ​ന വ​കു​പ്പു​ക​ള​മാ​യി ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts

Leave a Comment