രാ​ജ്യ​ത്ത് നൂ​റി​ൽ ര​ണ്ടു​പേ​ർ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ബാ​ധി​ത​ർ

കൊ​ച്ചി: രാ​ജ്യ​ത്ത് നൂ​റി​ൽ ര​ണ്ടു​പേ​ർ ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​അ​ല്ലെ​ങ്കി​ൽ സി ​ബാ​ധി​ത​രാ​ണെ​ന്നും നാ​ലു കോ​ടി ആ​ളു​ക​ൾ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും 60 ല​ക്ഷം മു​ത​ൽ 1.2 കോ​ടി വ​രെ ആ​ളു​ക​ൾ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് സി​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ.

ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​ത്.

വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ഗ്രൂ​പ്പ് സി​ഇ​ഒ അ​ഭി​ഷേ​ക് പൊ​ഡു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഗോ​ള​ത​ല​ത്തി​ൽ 28 കോ​ടി ആ​ളു​ക​ളി​ലാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നും ബോ​ധ​വ​ത്ക​ര​ണ​വും കൃ​ത്യ​സ​മ​യ​ത്തെ രോ​ഗ​നി​ർ​ണ​യ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ഡോ.​റോ​യ് ജെ. ​മു​ക്ക​ട, ഡോ. ​മാ​യ പീ​താം​ബ​ര​ൻ, ഡോ.​അ​ജി​ത് സി. ​കു​ര്യാ​ക്കോ​സ്, ഡോ.​വി​ഷ്ണു ഗി​രീ​ഷ്, ഡോ. ​സു​ർ​ത റാം ​വി​ഷ്ണോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രൂ​പ്പ് സി​ഒ​ഒ ല​ക്ഷ്മ​ൺ സേ​തു​രാ​മ​ൻ, ഡോ.​പ്ര​ദീ​പ് ജോ​ർ​ജ് മാ​ത്യു, ഡോ. ​ഫ​ദ്ൽ എ​ച്ച്. വീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment