രാ​ജ്യ​ത്ത് സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ​ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്ത് സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 2020-ൽ 10,395 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥാ​ന​ത്ത് 2024 ആ​യ​പ്പോ​ഴേ​ക്കും കേ​സു​ക​ളു​ടെ എ​ണ്ണം 29,758 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത് തെ​ല​ങ്കാ​ന​യി​ലാ​ണ്. 18,922 കേ​സു​ക​ളാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​ർ, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്.

2024-ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ, 4,659 കേ​സു​ക​ൾ. ക്രെ​ഡി​റ്റ്-​ഡെ​ബി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പു​ക​ൾ, മാ​ർ​ക്ക​റ്റിം​ഗ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ത​ട്ടി​പ്പു​ക​ൾ, എ​ടി​എം ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ​യും വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ത്തം തു​ക​യു​ടെ​യോ തി​രി​ച്ചു​കി​ട്ടി​യ തു​ക​യു​ടെ​യോ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ എ​ൻ​സി​ആ​ർ​ബി സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നാ​യി ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി 2021-ൽ ​ആ​രം​ഭി​ച്ച സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം വ​ഴി വ​ലി​യ നേ​ട്ട​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്.ഈ ​സം​വി​ധാ​നം വ​ഴി ഈ ​വ​ർ​ഷം ജൂ​ൺ 30 വ​രെ 32.80 ല​ക്ഷ​ത്തി​ല​ധി​കം പ​രാ​തി​ക​ളി​ൽ നി​ന്നാ​യി 11,158 കോ​ടി​യി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ സ​മ​ന്വ​യ് പ്ലാ​റ്റ്‌​ഫോം, സൈ​ബ​ർ ക​മാ​ൻ​ഡോ പ്രോ​ഗ്രാം, റീ​ജി​യ​ണ​ൽ ഡി​ജി​റ്റ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ൾ, പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment