നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ഴെ​വീ​ണു: യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി റെ​യി​ൽ​വേ പോ​ലീ​സ്

തൃശൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിക്ക് റെയിൽവേ പോലീസിന്‍റേയും ആർപിഎഫിന്‍റേയും സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായ രക്ഷപ്പെടൽ. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിലാണ് ഈ അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തുതുടങ്ങിയതിന് പിന്നാലെ ഓടിയെത്തി കയറാൻ ശ്രമിക്കവെ യുവതിയുടെ ബാലൻസ് തെറ്റുകയായിരുന്നു.

യുവതി ട്രാക്കിലേക്ക് വീഴുന്നത് കണ്ട് നിമിഷനേരം കൊണ്ട് സ്ഥലത്തോടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് സിപിഒ വിനോദ്, ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ ചേർന്ന് ഇവരെ അതിവേഗം സുരക്ഷിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സേനാംഗങ്ങളുടെ സമയോജിതമായ ഇടപെടലിലൂടെ  വലിയൊരു ദുരന്തമാണ് ഒഴിവായത്.

Related posts

Leave a Comment