നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ 5G വ​രി​ക്കാ​ർ 100 കോ​ടി ക​ട​ക്കും

പ​ര​വൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ രാ​ജ്യ​ത്തൊ​ട്ടാ​കെ ല​ഭ്യ​മാ​കു​മ്പോ​ൾ 2030-ഓ​ടെ ഇ​ന്ത്യ​യി​ലെ ഫൈ​വ്-​ജി (5 ജി) ​വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി​യി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം.നാ​ല​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ റെ​ക്കോ​ർ​ഡ് വേ​ഗ​ത​യി​ലാ​ണ് (ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ) രാ​ജ്യ​ത്ത് 5G നെ​റ്റ്‌​വ​ർ​ക്ക് വ്യാ​പി​പ്പി​ച്ച​ത്.

നി​ല​വി​ൽ 50 കോ​ടി​യോ​ളം ആ​ളു​ക​ളി​ലേ​ക്ക് 5G സേ​വ​ന​ങ്ങ​ൾ എ​ത്തു​ന്നു​ണ്ടെ​ന്നും രാ​ജ്യ​ത്താ​കെ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം 5G ട​വ​റു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ ബി​എ​സ്എ​ൻ​എ​ല്ലും ഉ​ട​ൻ വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 5G സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഇ​ന്ത്യ വെ​റു​മൊ​രു സേ​വ​ന ദാ​താ​വ് എ​ന്ന​തി​ൽ നി​ന്ന് സ്വ​ന്ത​മാ​യി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന രാ​ജ്യ​മാ​യി മാ​റേ​ണ്ട​തു​ണ്ടെ​ന്നാ​ണ് മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്ന​ത്. ടെ​ലി​കോം ഉ​പ​ക​ര​ണ നി​ർ​മാ​ണ മേ​ഖ​ല​യ്ക്കാ​യു​ള്ള ഉ​ൽ​പ്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ടെ​ലി​കോം മേ​ഖ​ല​യി​ൽ മാ​ത്രം പി​എ​ൽ​ഐ വ​ഴി 6,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വ​രി​ക​യും 1,20,000 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യും 25,600 കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി​യും ന​ട​ക്കു​ക​യും ചെ​യ്തു. പ​ദ്ധ​തി​യി​ലൂ​ടെ 36,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യു​ടെ ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ടെ​ലി​കോം മാ​ന്യൂ​ഫാ​ക്ച​റിം​ഗ് സോ​ൺ സ്ഥാ​പി​ക്കും. ഇ​തി​നാ​യി കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രും ത​മ്മി​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്ക്കും. ടെ​ലി​കോം മേ​ഖ​ല, ഡാ​റ്റാ സെ​ന്റ​റു​ക​ൾ, ചി​പ്പ് നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​യ്ക്കാ​യി ഒ​രു പ്ല​ഗ്-​ആ​ൻ​ഡ്-​പ്ലേ ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് ടി​എം​ഇ​സ​ഡി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment