ര​ണ്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ണ്ട്, എ​ന്നി​ട്ടും തെ​റ്റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര; രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള അ​ധ്യാ​പി​ക​യു​ടെ എ​ക്സ് പോ​സ്റ്റി​ന് പ​ണി​കി​ട്ടി!

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ട അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ​ക്ക് ഗ്രാ​മ​ർ ക്ലാ​സെ​ടു​ത്ത് നെ​റ്റി​സ​ൺ​സ്. ഇം​ഗ്ലീ​ഷി​ലും എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും , ബി​എ​ഡും ഉ​ള്ള താ​ൻ പി​എ​ച്ച്ഡി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ർ​പി​ത ചാ​റ്റ​ർ​ജി എ​ന്ന അ​ധ്യാ​പി​ക പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി ‘അ​ന്ധ​ഭ​ക്ത​രെ’ മ​ണ്ട​ന്മാ​ർ എ​ന്ന് വി​ളി​ച്ച​തി​നെ ചോ​ദ്യം ചെ​യ്താ​ണ് അ​ർ​പി​ത എ​ക്സി​ൽ കു​റി​പ്പി​ട്ട​ത്. താ​നൊ​രു അ​ന്ധ​ഭ​ക്ത​യാ​ണെ​ന്നും താ​ൻ ഒ​രു മ​ണ്ടി​യാ​ണോ എ​ന്നും ഇ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ഉ​ന്ന​യി​ച്ച രാ​ഷ്ട്രീ​യ വി​ഷ​യ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി, ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ ഇ​വ​രു​ടെ പോ​സ്റ്റി​ലെ ഗു​രു​ത​ര​മാ​യ ഗ്രാ​മ​ർ തെ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പോ​യ​ത്.

“two master’s degree” എ​ന്ന​തി​ന് പ​ക​രം “two master’s degrees” എ​ന്നും, “pursuing PhD” എ​ന്ന​തി​ന് പ​ക​രം “pursuing a PhD” എ​ന്നും വേ​ണം ഉ​പ​യോ​ഗി​ക്കാ​നെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ തി​രു​ത്തി​ക്കൊ​ടു​ത്തു. ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഒ​രാ​ൾ​ക്ക് ഇ​ത്ത​രം അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​റ്റു​ക​ൾ പ​റ്റി​യ​ത് വ​ലി​യ അ​യ​റ​ണി​യാ​ണെ​ന്ന് ക​ളി​യാ​ക്കി​യ സോ​ഷ്യ​ൽ മീ​ഡി​യ, രാ​ഷ്ട്രീ​യ ചോ​ദ്യം ചോ​ദി​ക്കാ​ൻ വ​ന്ന​യാ​ൾ​ക്ക് ഒ​ടു​വി​ൽ വ്യാ​ക​ര​ണ പാ​ഠം പ​ഠി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

 

Woman with master's in English criticises Rahul Gandhi, gets grammar lesson instead

Woman with master's in English criticises Rahul Gandhi, gets grammar lesson instead

 

Woman with master's in English criticises Rahul Gandhi, gets grammar lesson instead

 

Related posts

Leave a Comment