“രാ​മാ​യ​ണ: പാ​ർ​ട്ട് 1′ ട്രെ​യി​ല​ർ പു​റ​ത്ത്

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന “രാ​മാ​യ​ണ: പാ​ർ​ട്ട് 1′ എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി. ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സും എ​ട്ടു​ത​വ​ണ ഓ​സ്കാ​ർ പു​ര​സ്കാ​രം നേ​ടി​യ പ്ര​മു​ഖ വി​ഷ്വ​ൽ ഇ​ഫ​ക്റ്റ്സ് സ്റ്റു​ഡി​യോ​യാ​യ ഡി​എ​ൻ​ഇ​ജി​യും യ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്.

മ​നം മ​യ​ക്കു​ന്ന ദൃ​ശ്യ വി​സ്മ​യ​മാ​യാ​ണ് ട്രെ​യി​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം 2026 ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ഏ​റ്റ​വും വ​ലി​യ താ​ര​നി​ര​യാ​ണ് ഈ ​ഇ​തി​ഹാ​സ സി​നി​മ​യ്ക്കാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തും ത​ല​മു​റ​ക​ളാ​യി ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന ധ​ർ​മ​ബോ​ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ശ്രീ​രാ​മ​നെ ര​ൺ​ബീ​ർ ക​പൂ​റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന വ​നി​ത​ക​ളി​ലൊ​രാ​ളാ​യ സീ​താ​ദേ​വി​യാ​യി സാ​യ് പ​ല്ല​വി എ​ത്തു​മ്പോ​ൾ, ലാ​ളി​ത്യ​വും ക​രു​ത്തും അ​നു​ക​മ്പ​യും ആ ​ക​ഥാ​പാ​ത്ര​ത്തി​ന് അ​വ​ർ പ​ക​ർ​ന്നു ന​ൽ​കു​ന്നു.

പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സി​നൊ​പ്പം ത​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ലൂ​ടെ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം “റോ​ക്കിം​ഗ് സ്റ്റാ​ർ’ യ​ഷ്, ലോ​ക​സി​നി​മ ക​ണ്ട ഏ​റ്റ​വും ശ​ക്ത​നും അ​ജ​യ്യ​നു​മാ​യ പ്ര​തി​നാ​യ​ക​ന്മാ​രി​ൽ ഒ​രാ​ളാ​യ രാ​വ​ണ​നാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി ശോ​ഭ​ന കൈ​കേ​യി​യാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന​താ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ​ണ്ട് ടെ​ലി​വി​ഷ​ൻ രാ​മാ​യ​ണ പ​ര​മ്പ​ര​യി​ൽ ശ്രീ​രാ​മ​നാ​യി എ​ത്തി ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ അ​രു​ൺ ഗോ​വി​ൽ ദ​ശ​ര​ഥ മ​ഹാ​രാ​ജാ​വാ​യി തി​രി​ച്ചെ​ത്തു​ന്നു.

“ദം​ഗ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ചൈ​ന അ​ട​ക്ക​മു​ള്ള ആ​ഗോ​ള വി​പ​ണി​ക​ളി​ൽ ബോ​ക്സ് ഓ​ഫീ​സ് റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും, അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ വൈ​കാ​രി​ക​ത​യി​ലും സം​സ്കാ​ര​ത്തി​ലും ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ക​ഥ​പ​റ​ച്ചി​ൽ രീ​തി​യി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ സ്വീ​ക​രി​ച്ച​തു​മാ​യ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ നി​തീ​ഷ് തി​വാ​രി​യെ​യും, ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ വി​വി​ധ ത​ല​മു​റ​ക​ളി​ലെ പ്ര​തി​ഭ​ക​ളെ​യും ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ “രാ​മാ​യ​ണം’ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ്.

ല​ക്ഷ്മ​ണ​നാ​യി ര​വി ദു​ബെ​യും വി​ശ്വാ​മി​ത്ര മ​ഹ​ർ​ഷി​യാ​യി അ​ജി​ങ്ക്യ ദേ​വും ഇ​ന്ദ്ര​ദേ​വ​നാ​യി കു​നാ​ൽ ക​പൂ​റൂം ശൂ​ർ​പ്പ​ണ​ഖ​യാ​യി രാ​കു​ൽ പ്രീ​ത് സിം​ഗു​മാ​ണ് എ​ത്തു​ന്ന​ത്. ഓ​സ്കാ​ർ ജേ​താ​ക്ക​ളാ​യ സം​ഗീ​ത ഇ​തി​ഹാ​സ​ങ്ങ​ൾ ഹാ​ൻ​സ് സി​മ്മ​റും എ.​ആ​ർ. റ​ഹ്മാ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഓ​സ്കാ​ർ ജേ​താ​വാ​യ ശ്രീ​ധ​ർ രാ​ഘ​വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മൂ​ന്ന് ലോ​ക​ങ്ങ​ൾ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മ്പോ​ൾ, പ്ര​പ​ഞ്ച സ​മ​തു​ലി​താ​വ​സ്ഥ വീ​ണ്ടെ​ടു​ക്കാ​നാ​യി വി​ഷ്ണു​ഭ​ഗ​വാ​ൻ അ​വ​താ​ര​മാ​യി ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​രി​ക​യാ​ണ്. മാ​ന​വ രാ​ജ​കു​മാ​ര​നാ​യ രാ​മ​നാ​യി വി​ഷ്ണു പു​ന​ർ​ജ​നി​ക്കു​ന്നു.

അ​ഹ​ങ്കാ​ര​ത്താ​ലും പ്ര​പ​ഞ്ച​ത്തെ​പ്പോ​ലും ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള പ്ര​തി​കാ​ര​ദാ​ഹ​ത്താ​ലും ന​യി​ക്ക​പ്പെ​ടു​ന്ന​വ​നും, ത്രി​മൂ​ർ​ത്തി​ക​ളു​ടെ അ​നു​ഗ്ര​ഹം ല​ഭി​ച്ച​വ​നും, അ​ജ​യ്യ​നും അ​മ​ര​നു​മാ​യ രാ​വ​ണ​ൻ എ​ന്ന അ​തി​ശ​ക്ത​നും പ​ണ്ഡി​ത​നു​മാ​യ അ​സു​ര​രാ​ജാ​വാ​ണ് രാ​മ​ന് എ​തി​രാ​യി നി​ൽ​ക്കു​ന്ന​ത്. വി​ധി​വി​പ​ര്യ​യം രാ​മ​നെ വ​ന​വാ​സ​ത്തി​ലേ​ക്കും, തു​ട​ർ​ന്ന് രാ​വ​ണ​നു​മാ​യി ഒ​ടു​ങ്ങാ​ത്ത പോ​രാ​ട്ട​ത്തി​ലേ​ക്കും ന​യി​ക്കു​ക​യാ​ണ്. ദേ​വ​ന്മാ​രു​ടെ​യും മ​നു​ഷ്യ​രു​ടെ​യും വി​ധി നി​ർ​ണ​യി​ക്കു​ന്ന വ​ലി​യൊ​രു പ്ര​പ​ഞ്ചി​ക ഏ​റ്റു​മു​ട്ട​ലാ​യി അ​ത് മാ​റു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ട്ടു​ത​വ​ണ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ പ്ര​ശ​സ്ത വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ​യാ​യ ഡി​എ​ൻ​ഇ​ജി ആ​ണ് ചി​ത്ര​ത്തി​ലെ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ. “രാ​മാ​യ​ണം എ​ന്ന​ത് കേ​വ​ലം ഒ​രു ക​ഥ മാ​ത്ര​മ​ല്ല, അ​ത് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ഇ​തി​ഹാ​സം അ​തി​ന്‍റെ എ​ല്ലാ ഭൗ​തി​ക സൗ​ന്ദ​ര്യ​ത്തോ​ടും അ​ന്ത​സോ​ടും കൂ​ടെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യ’​മെ​ന്ന് നി​ർ​മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഈ ​സി​നി​മാ പ​ര​മ്പ​ര​യു​ടെ ആ​ദ്യ ഭാ​ഗം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ​തും വ​ലി​യ​തു​മാ​യ പ്രോ​ജ​ക്ടു​ക​ളി​ൽ ഒ​ന്നാ​ണ്. പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment