‘മി​ൽ​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം’ വാ​ട്സാ​പ്പ് സ​ന്ദേ​ശം വ്യാ​ജം; ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ക്കു​ന്ന “മി​ൽ​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം” എ​ന്ന പേ​രി​ലു​ള്ള സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മി​ൽ​മ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ്യാ​ജ ലി​ങ്കു​ക​ൾ​ക്കെ​തി​രെ മി​ൽ​മ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഇ​തി​നോ​ട​കം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 46 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മി​ൽ​മ​യു​ടെ പ്ര​ശ​സ്തി​ക്കും വി​ശ്വാ​സ്യ​താ ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ​രാ​തി മി​ൽ​മ അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് “മി​ൽ​മ വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മാ​നം” എ​ന്ന പേ​രി​ൽ സ​മാ​ന​മാ​യ മ​റ്റൊ​രു വ്യാ​ജ ലി​ങ്കും വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. അ​ന്ന് മി​ൽ​മ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്നാ​ണ് ആ ​വ്യാ​ജ പ്ര​ചാ​ര​ണം ത​ട​യാ​നാ​യ​ത്.

Related posts

Leave a Comment