ട്രെ​യി​നു​ക​ളി​ലും സ്റ്റേ​ഷ​നു​ക​ളി​ലും തീ​പി​ടി​ത്തം ത​ട​യാ​ൻ ബ​ഹു​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും തീ​പി​ടി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​മാ​യി ബ​ഹു​ത​ല സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ വൈ​ദ്യ​സ​ഹാ​യ​വും ദു​രി​താ​ശ്വാ​സ​വും എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് റെ​യി​ൽ​വേ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ കോ​ച്ചു​ക​ളി​ലും കു​റ​ഞ്ഞ​ത് ര​ണ്ട് ഫ​യ​ർ എ​ക്സ്റ്റിം​ഗു​ഷ​റു​ക​ൾ വീ​തം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ൻ​ട്രി കാ​റു​ക​ളി​ലും പ​വ​ർ കാ​റു​ക​ളി​ലും ഘ​ട്ടം ഘ​ട്ട​മാ​യി വാ​ട്ട​ർ മി​സ്റ്റ് ടൈ​പ്പ് ഫ​യ​ർ എ​ക്സ്റ്റിം​ഗു​ഷ​റു​ക​ളും സ്വ​യം​പ്ര​വ​ർ​ത്തി​ത ഫ​യ​ർ/​സ്മോ​ക്ക് ഡി​റ്റ​ക്ഷ​ൻ സി​സ്റ്റ​വും സ്ഥാ​പി​ച്ചു വ​രു​ന്നു.
അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള തീ​പി​ടു​ത്ത​ത്തെ ചെ​റു​ക്കു​ന്ന ഫ​യ​ർ റെ​സി​സ്റ്റ​ന്‍റ് സാ​മ​ഗ്രി​ക​ളാ​ണ് സീ​റ്റു​ക​ൾ, ബെ​ർ​ത്തു​ക​ൾ, ഫ്ലോ​റിം​ഗ്, പാ​ന​ലു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലെ ഓ​രോ കോ​ച്ചി​ലും നാ​ല് അ​ടി​യ​ന്ത​ര ടോ​ക്ക് ബാ​ക്ക് യു​ണി​റ്റു​ക​ളും​പു​ഷ് ബ​ട്ട​ണു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 139 എ​ന്ന റെ​യി​ൽ മ​ദ​ദ് ഹെ​ൽ​പ്പ് ലൈ​ൻ വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം. ഇ​ല​ക്‌​ട്രി​ക് സ​ർ​ക്യൂ​ട്ടു​ക​ളി​ൽ വ​രു​ന്ന വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​ന​ങ്ങ​ൾ ത​ട​യാ​ൻ എം​സി​ബി, എം​പി​സി​ബി തു​ട​ങ്ങി​യ സു​ര​ക്ഷാ ഫ്യൂ​സു​ക​ളും ഇ​ല​ക്‌​ട്രി​ക് കാ​ബി​ന​റ്റു​ക​ളി​ൽ എ​യ​റോ​സോ​ൾ അ​ധി​ഷ്ഠി​ത ഫ​യ​ർ സ​പ്ര​ഷ​ൻ സി​സ്റ്റ​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ർ​ട്ട​ബി​ൾ ഫ​യ​ർ എ​ക്സ്റ്റിം​ഗു​ഷ​റു​ക​ൾ, മ​ണ​ലും വെ​ള്ള​വും നി​റ​ച്ച ബ​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​ലി​യ സ്റ്റേ​ഷ​നു​ക​ളി​ലെ റി​ലേ റൂ​മു​ക​ളി​ലും ഇ​ല​ക്‌​ട്രോ​ണി​ക് ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് മു​റി​ക​ളി​ലും ഓ​ട്ടോ​മാ​റ്റി​ക് ഫ​യ​ർ അ​ലാ​റ​ങ്ങ​ൾ ന​ൽ​കി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പ​വ​ർ സ​പ്ലൈ ഉ​ട​ൻ വി​ച്ഛേ​ദി​ക്കാ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ​ക്ക് ഡ​യ​റ​ക്ട് ക​ൺ​ട്രോ​ൾ ഫോ​ണു​ക​ൾ ല​ഭ്യ​മാ​ണ്. പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ തീ ​ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

യാ​ത്ര​ക്കാ​ർ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​ൻ ബാ​ഗേ​ജ് സ്കാ​നിം​ഗും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം വ​ലി​യ ദു​ര​ന്ത​നി​വാ​ര​ണ ശൃം​ഖ​ല​യാ​ണ് റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

177 ആ​ക്സി​ഡ​ന്‍റ് റി​ലീ​ഫ് ട്രെ​യി​നു​ക​ൾ, 100 ഹൈ-​ക​പ്പാ​സി​റ്റി ബ്രേ​ക്ക്ഡൗ​ൺ ക്രെ​യി​നു​ക​ൾ, പാ​ള​ങ്ങ​ളി​ൽ ത​ന്നെ പ്രാ​ഥ​മി​ക ചി​കി​ത്സ​യും വി​ദ​ഗ്ധ പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന 170 ആ​ക്സി​ഡ​ന്‍റ് റി​ലീ​ഫ് മെ​ഡി​ക്ക​ൽ എ​ക്യു​പ്‌​മെ​ന്റു​ക​ൾ, ആ​ധു​നി​ക മൊ​ബൈ​ൽ ആ​ശു​പ​ത്രി​ക​ൾ, ഇ​തി​നു​പു​റ​മേ, ലോ​ക്കോ പൈ​ല​റ്റു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, ടി​ടി​ഇ​മാ​ർ തു​ട​ങ്ങി​യ ഫ്ര​ണ്ട്‌​ലൈ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് വ​ഴി ഫ​യ​ർ ഫൈ​റ്റിം​ഗ്, ഫ​സ്റ്റ് എ​യ്ഡ്, ട്രോ​മ മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 2025-26 വ​ർ​ഷ​ത്തി​ൽ മാ​ത്രം വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​യി 71 പൂ​ർ​ണ​തോ​തി​ലു​ള്ള സു​ര​ക്ഷാ മോ​ക്ക് ഡ്രി​ല്ലു​ക​ളാ​ണ് റെ​യി​ൽ​വേ ന​ട​ത്തി​യ​ത്.

സുധീർ കുമാർ

 

 

Related posts

Leave a Comment