വിജയ്–സംഗീത കേസ് അവസാനിച്ചു: വിവാഹമോചനത്തിൽ നിന്ന് പിന്മാറി സംഗീത

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ഹ​മോ​ച​ന ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം ഭാ​ര്യ സം​ഗീ​ത ചെം​ഗ​ൽ​പെ​ട്ട് കു​ടും​ബ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സം​ഗീ​ത ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​തോ​ടെ കോ​ട​തി കേ​സ് തീ​ർ​പ്പാ​ക്കി.

1998-ൽ ​യു​കെ​യി​ൽ ര​ജി​സ്റ്റ​ർ വി​വാ​ഹം ന​ട​ത്തി​യ ഇ​രു​വ​രും 1999-ൽ ​ചെ​ന്നൈ​യി​ൽ മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി​രു​ന്നു.

വി​ജ​യ്‌​യു​ടെ​യും സം​ഗീ​ത​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യും തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സം​ഗീ​ത പി​ന്മാ​റി​യ​താ​യും നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, കോ​ട​തി​ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മം ന​ട​ന്ന​താ​യും സം​ഗീ​ത​യ്ക്കും മ​ക്ക​ൾ​ക്കു​മാ​യി 240 കോ​ടി രൂ​പ ജീ​വ​നാം​ശം ന​ൽ​കാ​ൻ വി​ജ​യ് ത​യ്യാ​റാ​യി​രു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment