ക​ർ​ക്ക​ടക ​വാ​വി​ൽ പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചു​മാ​യി ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല

ഇ​രി​ട്ടി: സാം​സ്ക്കാ​രി​ക നാ​യ​ക​നും അ​ന്ത​വി​ശ്വാ​സ​ത്തി​നും അ​നാ​ചാ​ര​ത്തി​നു​മെ​തി​രേ പോ​രാ​ടി​യ എ​കെ​ജി​യു​ടെ പേ​രി​ലു​ള്ള സാം​സ്‌​കാ​രി​ക സം​ഘ​ട​ന ക​ർ​ക്കി​ട​ക വാ​വി​ന് പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചു​മാ​യി രം​ഗ​ത്ത്. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല​യാ​ണ് പ​ന്നി​യി​റ​ച്ചി ചാ​ല​ഞ്ച് ഏ​ർ​പ്പെ​ടു​ത്തി ഓ​ർ​ഡ​ർ ശേ​ഖ​രി​ച്ച് തു​ട​ങ്ങി​യ​ത്.

കി​ലോ​യ്ക്ക് 370 രൂ​പ​യ്ക്കാ​ണ് ഓ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ണ് ഓ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. വാ​യ​ന​ശാ​ല ന​ട​ത്തു​ന്ന പ​ന്നി​യി​റ​ച്ചി ച​ല​ഞ്ചി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​മ​ർ​ശ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

മു​ന്പും സി​പി​എം ചാ​വ​ശേ​രി ലോ​ക്ക​ലി​നു കീ​ഴി​ലെ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാ​ല​മ്പ​ല യാ​ത്ര ന​ട​ത്തു​ന്ന​തി​നു​ള്ള നീ​ക്കം വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ തെ​റ്റ് തി​രു​ത്തി ശ്ര​മം ഉ​പേ​ക്ഷി​ച്ച​തോ​ടെ വി​വാ​ദം കെ​ട്ട​ട​ങ്ങി. ക​ര​വൂ​ർ എ​കെ​ജി വാ​യ​ന​ശാ​ല ന​വീ​ന ഉ​ദ്യ​മം നി​ല​വി​ൽ പ​ന്നി​യി​റ​ച്ചി​യി​ൽ മാ​ത്രം ഒ​തു​ക്കി​യി​ട്ടു​ണ്ട്.

ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്നും പ​ണ​വും സ്വീ​ക​രി​ച്ചു തു​ട​ങ്ങി എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​കെ​ജി​യു​ടെ പേ​രി​ലു​ള്ള വി​വാ​ദ പ​ന്നി​യി​റ​ച്ചി ച​ല​ഞ്ച് അ​വ​സാ​ന ലാ​പ്പി​ൽ ഉ​പേ​ക്ഷി​ക്കു​മോ എ​ന്ന​തും ക​ണ്ട​റി​യ​ണം.

Related posts

Leave a Comment