അ​വ​ൾ ചെ​യ്യാ​നു​ള്ള​ത് ചെ​യ്തു. അ​വ​ൾ​ക്ക് അ​താ​കും ശ​രി​യാ​യി തോ​ന്നി​യ​ത്; ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം പോ​യ​തി​നെ​ക്കു​റി​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ വാ​ക്കു​ൾ ഇ​ങ്ങ​നെ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച​യാ​യ ഒ​ളി​ച്ചോ​ട്ട​ത്തി​ന്‍റെ സ​ത്യ​വ​സ്ഥ തു​റ​ന്ന് പ​റ​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​റും ന​ട​നു​മാ​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി. അ​ഖി​ലി​ന്‍റെ ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യെ​ന്നും അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നു പ​ല​രു​ടെ​യും ച​ർ​ച്ചാ​വി​ഷ​യം.

ഇ​പ്പോ​ഴി​താ ഈ ​ച​ർ​ച്ച​ക​ളി​ൽ സ​ത്യ​മു​ണ്ടെ​ന്നും അ​ഖി​ൽ ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​തു​മാ​ണ് അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ സാ​യി കൃ​ഷ്ണ പ​റ​യു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ആ​ള് എ​ന്ന നി​ല​യി​ല്‍ ഈ ​വാ​ർ​ത്ത ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും ഇ​ക്കാ​ര്യം സം​സാ​രി​ച്ച​പ്പോ​ൾ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ല എ​ന്നാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും സാ​യി കൃ​ഷ്ണ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

‘‘ഈ ​വി​ഷ​യം കു​റ​ച്ച് ക​ടു​ത്ത​താ​ണ്. പ​ക്ഷേ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്ക​ണം. ഇ​തൊ​ക്കെ ആ​രു​ടെ ജീ​വി​ത​ത്തി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​വു​ന്ന​താ​ണ്. അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ ഒ​ളി​ച്ചോ​ടി​പ്പോ​യി. ഞാ​ൻ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് പോ​യ ഒ​രാ​ളാ​ണ്. 2021 മു​ത​ലൊ​ക്കെ അ​ത്യാ​വ​ശ്യം ന​ല്ല രീ​തി​യി​ലു​ള്ള സു​ഹൃ​ത്ബ​ന്ധ​വും അ​ഖി​ലു​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

ഈ ​വാ​ർ​ത്ത കേ​ട്ട സ​മ​യ​ത്ത് വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​രു​ന്നു. അ​ഖി​ൽ എ​ൻ​ആ​ർ​ഡി അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​യി​രു​ന്നി​ല്ല വ്ലോ​ഗ് ആ​യി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. അ​വ​രു​ടെ വീ​ഡി​യോ​സ് ഒ​രു​പാ​ട് നാ​ളാ​യി കാ​ണു​ന്നു​മു​ണ്ടാ​യി​രു​ന്നു.

ക​ണ്ടാ​ൽ ന​ല്ലൊ​രു ദ​മ്പ​തി​ക​ൾ. ഈ ​വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നു മു​മ്പും ഞാ​ൻ അ​ഖി​ലി​നെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഓ​ക്കെ ആ​യി​ട്ടി​രി​ക്കു​ന്നു എ​ന്ന​ല്ലാ​തെ ഈ ​വി​ഷ​യ​ത്തി​ൽ വേ​റൊ​ന്നും പ​റ​യാ​നി​ല്ല.

അ​ഖി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തി​ല്ല, അ​താ​ണ് അ​വ​ന്‍റെ ക്യാ​ര​ക്ട​ർ. ഈ ​കേ​സി​ലും അ​ഖി​ലി​നു പ​റ​യാ​നു​ള്ള​ത്, പോ​യ​ത് പോ​യി, ക​ഴി​ഞ്ഞ​തു ക​ഴി​ഞ്ഞു എ​ന്ന​താ​ണ്. എ​ന്‍റെ​യൊ​രു അ​വ​സ്ഥ, ഇ​ങ്ങ​നെ​യൊ​രു പ്രൊ​ഫൈ​ൽ ആ​ണ് എ​ന്‍റേ​ത്. വീ​ഡി​യോ ചെ​യ്യു​ക എ​ന്ന​താ​ണ് എ​ന്റെ ജോ​ലി. വീ​ഡി​യോ ചെ​യ്തേ തീ​രൂ, അ​ത് അ​വ​നോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

അ​ഖി​ലി​ന്‍റെ കേ​സ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ആ​ദ്യം ക​ണ്ട​ത് ആ​രു​ടെ​യും പേ​ര് പ​റ​യാ​തൊ​രു പോ​സ്റ്റ് ആ​യി​രു​ന്നു. അ​ത് ക​ണ്ട സ​മ​യ​ത്ത് ആ​രെ​ക്കു​റി​ച്ചാ​ണെ​ന്നും ഒ​രു ഐ​ഡി​യ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ ക​മ​ന്‍റ് ബോ​ക്സി​ൽ അ​ഖി​ലി​ന്‍റെ പേ​ര് പ​ല​രും പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യാ​യ​പ്പോ​ള്‍ അ​ഖി​ലി​ന്‍റെ അ​ടു​ത്തു​നി​ന്നു​ള്ള ആ​ളു​ക​ൾ എ​നി​ക്ക് വോ​യ്സ് നോ​ട്ടാ​യി പ​ല​തും അ​യ​ച്ചു. അ​വ​ര്‍​ക്കൊ​ക്കെ ഇ​ത് ആ​ഘോ​ഷ​മാ​യി​രു​ന്നു.

ഒ​രാ​ളു​ടെ ജീ​വി​തം ത​ക​രു​മ്പോ​ഴും ഒ​രു​ത്ത​ന്‍റെ ഭാ​ര്യ ഒ​ളി​ച്ചോ​ടു​മ്പോ​ഴു​മു​ള്ള സ​ന്തോ​ഷം. ഈ ​നാ​ട്ടു​കാ​ർ ചി​ന്തി​ക്ക​ണ്ടേ, ഇ​വ​ർ​ക്കും ജീ​വി​ത​ത്തി​ൽ നാ​ളെ ഇ​തു​പോ​ലെ സം​ഭ​വി​ച്ചാ​ലെ​ന്ന്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ല്‍ പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ളാ​യ​തു​കൊ​ണ്ട് ഇ​വ​രു​ടെ ഒ​ളി​ച്ചോ​ട്ട​വും പ്ര​ശ്ന​ങ്ങ​ളും കു​റ​ച്ച് പ​ക്വ​ത​യോ​ടെ ഈ ​വീ​ഡി​യോ ചെ​യ്യു​ന്ന​വ​രൊ​ക്കെ എ​ടു​ക്ക​ണം.

വ​ലി​യൊ​രു ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് വ​രാ​ൻ മ​ടി​യു​ള്ള ക്യാ​ര​ക്ട​ർ ആ​ണ് അ​ഖി​ൽ എ​ന്‍​ആ​ർ​ഡി. അ​വ​ൻ അ​ത്ര ലൗ​ഡ് അ​ല്ല. അ​ങ്ങ​നെ​യു​ള്ള വ്യ​ക്തി​ക​ൾ ന​മ്മ​ളെ​പ്പോ​ലെ എ​ല്ലാം തു​റ​ന്നു പ​റ​യ​ണ​മെ​ന്നി​ല്ല. അ​തു​പോ​ലു​ള്ള ഒ​രു മ​നു​ഷ്യ​ന് ഇ​ത്ത​രം കാ​ര്യം സം​ഭ​വി​ക്കു​മ്പോ​ൾ അ​ത് എ​ത്ര​ത്തോ​ളം അ​വ​രെ ബാ​ധി​ക്കു​മെ​ന്ന് ന​മു​ക്ക് അ​റി​യാ​മ​ല്ലോ.

സി​സി​ടി​വി ഫൂ​ട്ടേ​ജ് ആ​രൊ​ക്കെ​യോ എ​ടു​ത്തു പു​റ​ത്തു​വി​ടു​ന്നു. അ​വ​ള്, അ​വ​ളു​ടെ ഇ​ഷ്ട​മു​ള്ള ആ​ളു​ടെ കൂ​ടെ ഒ​ളി​ച്ചോ​ടി​പ്പോ​യി. അ​ഖി​ൽ എ​ൻ​ആ​ർ​ഡി​ക്ക് എ​ന്തോ പ്ര​ശ്ന​മു​ള്ള രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഈ ​കു​ട്ടി മൊ​ഴി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്, അ​ഖി​ലി​ന് വേ​റെ കു​റ​ച്ച് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണെ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ വ​രു​ന്നു. ഈ ​പെ​ൺ​കു​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്തി​യും ക​മ​ന്‍റു​ക​ൾ വ​രു​ന്നു​ണ്ട്.

അ​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും അ​ഖി​ലി​നെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ച്ച​വ​രാ​ണ്. സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ഈ ​കു​ട്ടി​യു​ടെ വീ​ടും അ​ഖി​ലി​ന്‍റെ വീ​ട് അ​ടു​ത്താ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ടാ​ണ് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. അ​ങ്ങ​നെ വീ​ട്ടു​കാ​ർ വ​ഴി സം​സാ​രി​ച്ച് വി​വാ​ഹം ക​ഴി​ച്ചു.

ഒ​രു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും ഭാ​ര്യ​യെ​ക്കു​റി​ച്ച് മോ​ശം പ​റ​ഞ്ഞി​ട്ടി​ല്ല. ആ ​കു​ട്ടി​യും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. മ​നു​ഷ്യ​രാ​ണ്, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. ഈ ​വി​ഷ​യം അ​റി​ഞ്ഞ ശേ​ഷം ഞാ​ൻ അ​ഖി​ലി​നെ വി​ളി​ച്ച് ഒ​രു​പാ​ട് ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ അ​വ​നോ​ട് ബ​ഹു​മാ​നം തോ​ന്നു​ന്ന കാ​ര്യ​മു​ണ്ട്.

‘സം​സാ​രി​ക്കു​ന്ന​വ​ർ സം​സാ​രി​ക്ക​ട്ടെ, പ​ക്ഷേ അ​വ​ളെ ഒ​ന്നും പ​റ​യ​രു​ത്. അ​വ​ൾ ചെ​യ്യാ​നു​ള്ള​ത് ചെ​യ്തു. അ​വ​ൾ​ക്ക് അ​താ​കും ശ​രി​യാ​യി തോ​ന്നി​യ​ത്. ഇ​ത്ര​യും വ​ർ​ഷം പ്ര​ണ​യി​ച്ച ഒ​രാ​ളെ വെ​റു​തെ​യെ​ങ്കി​ലും ആ​ളു​ക​ൾ കു​റ്റം പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​നാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലേ​ക്ക് ഞാ​ൻ വ​രു​ന്നി​ല്ല.

സം​ഭ​വി​ച്ച​ത് സം​ഭ​വി​ച്ചു, ഞാ​ൻ തി​രി​ച്ചു​വ​രും. ഇ​തൊ​ന്നും ഒ​രു അ​വ​സാ​ന​മ​ല്ല. അ​ടു​ത്ത ഓ​പ്ഷ​ൻ എ​ടു​ക്കു​ക. അ​തു​മാ​യി മു​ന്നോ​ട്ടു പോ​കു​ക.’​ഇ​താ​ണ് അ​ഖി​ൽ എ​ന്നോ​ടു പ​റ​ഞ്ഞ​ത്.

പ​റ​യു​മ്പോ​ൾ ചി​ല​ർ​ക്ക് ഫീ​ൽ ആ​കും. ഈ ​കു​ട്ടി​യു​ടെ താ​ൽ​പ​ര്യ​മാ​ണ് ആ​രു​ടെ ഒ​പ്പം പോ​കു​ക എ​ന്ന​ത്. ആ ​കു​ട്ടി​ക്ക് ബ​സ് ക​ണ്ട​ക്ട​റെ ആ​ണ് ഇ​ഷ്ട​പ്പെ​ട്ട​തി​ന്‍റെ അ​യാ​ളു​ടെ പ്ര​ഫ​ഷ​ൻ വ​ച്ച് അ​യാ​ളെ ത​ള്ളി​പ്പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. അ​യാ​ളു​ടെ ഫോ​ട്ടോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ത് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ​യാ​ണോ എ​ന്ന​ത് അ​യാ​ൾ​ക്ക് അ​റി​യു​മോ എ​ന്നു​പോ​ലും ന​മു​ക്ക് അ​റി​യി​ല്ല.

ഒ​രു ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഇ​രു​വീ​ട്ടു​കാ​രോ​ടും സം​സാ​രി​ച്ച് നി​യ​മ​പ​ര​മാ​യി അ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ജീ​വ​നും കൊ​ണ്ട് ഓ​ടേ​ണ്ട ഒ​രു ടോ​ക്സി​ക് റി​ലേ​ഷ​ൻ ആ​യി​രി​ക്ക​ണം. എ​ന്‍റെ അ​റി​വി​ൽ അ​ങ്ങ​നൊ​രു ടോ​ക്സി​ക് റി​ലേ​ഷ​ൻ ഇ​തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് അ​പ്പു​റ​ത്തു​ള്ള ആ​ളെ ഒ​ന്നും അ​ല്ലാ​താ​ക്കി​യാ​ണ് ഈ ​കു​ട്ടി ഇ​ങ്ങ​നെ ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ള​രെ മാ​ന്യ​മാ​യി ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. അ​ങ്ങ​നെ ഓ​ടി​പ്പോ​കാ​ൻ മാ​ത്രം എ​ന്തു​പ്ര​ശ്ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​വ​ർ​ക്ക് അ​വ​രു​ടെ ഭാ​ഗം ഉ​ണ്ടാ​കും, അ​ത് ഞാ​ൻ കേ​ട്ടി​ട്ടി​ല്ല, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൊ​ഴി​യാ​യി എ​ന്തോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തും സ​ത്യ​മാ​ണോ എ​ന്ന​റി​യി​ല്ല. ഞാ​ന്‍ അ​ഖി​ലി​നോ​ട് മാ​ത്ര​മാ​ണ് സം​സാ​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നു​മ​ല്ലേ​ല്ലും, ഇ​ത്ര നാ​ളും നി​ന്നെ നോ​ക്കി​യ ആ​ള​ല്ലേ, ഒ​രു ബ​ഹു​മാ​നം കൊ​ടു​ത്തി​ട്ട് ഇ​റ​ങ്ങി​പ്പോ​ണ​മാ​യി​രു​ന്നു. നാ​ളെ അ​ഖി​ൽ എ​ൻ​ആ​ർ​ഡി എ​ന്തൊ​ക്കെ​യാ​കും നേ​രി​ടേ​ണ്ടി വ​രു​ക. ആ ​കു​ട്ടി​ക്കും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​കും ഉ​ണ്ടാ​കു​ക.

Related posts

Leave a Comment