വി​ല​ക്ക​യ​റ്റ പ്ര​ചാ​ര​ണം വ്യാ​ജം: റേ​ഷ​ന്‍ അ​രി​യു​ടെ വി​ല കൂ​ട്ടി​യി​ട്ടി​ല്ലെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ അ​രി​യു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ള​വി​ലും വി​ല​യി​ലും യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള റേ​ഷ​ന്‍ അ​രി​യു​ടെ വി​ല 10.90 രൂ​പ​യി​ല്‍ നി​ന്ന് 26 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും അ​വാ​സ്ത​വ​വും വ്യാ​ജ​വു​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ടൈ​ഡ് ഓ​വ​ര്‍ വി​ഹി​ത​ത്തി​ല്‍ അ​രി ല​ഭ്യ​ത​യി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2026 ജ​നു​വ​രി മു​ത​ല്‍ 6,459 മെ​ട്രി​ക് ട​ണ്ണി​ല​ധി​കം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ല്‍ 26,835 മെ​ട്രി​ക് ട​ണ്‍ അ​രി​യും 6,459 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പു​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ല്‍ സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് ഈ ​ടൈ​ഡ് ഓ​വ​ര്‍ വി​ഹി​ത​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍, മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഗോ​ത​മ്പ് വി​ഹി​തം കൂ​ട്ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തും, 2025 ഡി​സം​ബ​റി​ല്‍ അ​രി വി​ഹി​ത​ത്തി​ല്‍ കു​റ​വു​വ​രു​ത്തി പ​ക​രം ഗോ​ത​മ്പ് സ്വീ​ക​രി​ച്ച​തു​മാ​ണ് സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണ​ത്തെ ബാ​ധി​ച്ച പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് വി​ശ​ദീ​ക​രി​ക്കു​ന്നു.

ടൈ​ഡ് ഓ​വ​ര്‍ വി​ഹി​ത​ത്തി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​ത്തി​ന് പു​റ​മേ നീ​ല, വെ​ള്ള, ത​വി​ട്ട് കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​യി 26 രൂ​പ നി​ര​ക്കി​ല്‍ അ​ധി​ക അ​രി ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​യ​ര്‍​ന്ന നി​ര​ക്കാ​യ 23.20 രൂ​പ ന​ല്‍​കി ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ് സെ​യി​ല്‍​സ് സ്‌​കീം പ്ര​കാ​ര​മാ​ണ് അ​രി വാ​ങ്ങി​യി​ട്ടു​ള്ള​ത്.

പ​രി​മി​ത​മാ​യ സ്റ്റോ​ക്കി​നി​ട​യി​ലും ഓ​ണ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി അ​ധി​ക അ​രി എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്തെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് മാ​സം1,65,932 മെ​ട്രി​ക് ട​ണ്‍ അ​രി​യും 24,506 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment