ഓ​ൺ​ലൈ​ൻ ഗെ​യിം പ​തി​വാ​ക്കി: അ​ച്ഛ​ൻ ഫോ​ൺ പി​ടി​ച്ചു​വ​ച്ചു; കാ​ശി​ക്കു പോ​കു​ന്നെ​ന്ന് ക​ത്തെ​ഴു​തി​വ​ച്ചു പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി നാ​ടു​വി​ട്ടു

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ശി​ക്കു പോ​കു​ന്ന​താ​യി കു​റി​പ്പെ​ഴു​തി വ​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​താ​യ​ത്.

ഓ​ൺ​ലൈ​ൻ ഗെ​യിം പ​തി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പി​താ​വ് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ചൊ​ക്ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് വാ​ങ്ങി​വെ​ച്ച​തെ​ന്ന​തു​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. “ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു… ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട് ല​യി​ക്കും’ എ​ന്ന ത​ര​ത്തി​ലു​ള്ള കു​റി​പ്പ് പ​ഠ​ന​മേ​ശ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചൊ​ക്ലി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

മൂ​ന്നു ദി​വ​സ​മാ​യി​ട്ടും മ​ക​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​ന്‍റെ വേ​ദ​ന​യി​ലാ​ണ് കു​ടും​ബം. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹി​ക​രം​ഗ​ത്തെ നേ​താ​ക്ക​ളും വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​യെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം പ​ക​രാ​ൻ പോ​ലി​സ് ഊ​ർ​ജി​ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ള​ക്കു​ഴി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment