ഗ്രാ​മ​വാ​സി​ക​ൾ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്തു; പ​ന്തം വീ​ശി തു​ര​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കു​നേ​രെ ആ​ന, ഓ​ട്ട​ത്തി​നി​ട​യി​ൽ ചെ​ളി​യി​ൽ വീ​ണ് ആ​ളു​ക​ൾ, ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

നെ​ൽ​വ​യ​ലി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ പ​ന്തം വീ​ശി തു​ര​ത്താ​ൻ ശ്ര​മി​ച്ച ഗ്രാ​മ​വാ​സി​ക​ൾ​ക്ക് നേ​രെ ആ​ന ക്രോ​ധ​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഭീ​തി വി​ത​യ്ക്കു​ന്നു. പ​ന്തം കാ​ണി​ച്ച് പേ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ കാ​ട്ടാ​ന പെ​ട്ടെ​ന്ന് തി​രി​ഞ്ഞ് ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്തോ​ടെ ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ട്ടൊ​പ്പം വെ​ള്ള​വും ചെ​ളി​യു​മു​ള്ള നെ​ൽ​വ​യ​ലി​ലൂ​ടെ ക​ഷ്ട​പ്പെ​ട്ട് നീ​ങ്ങാ​ൻ ശ്ര​മി​ച്ച ആ​ന​യ്ക്ക് നേ​രെ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ പ​ന്തം വീ​ശി​യ​ത്. എ​ന്നാ​ൽ, നി​മി​ഷ​നേ​രം കൊ​ണ്ട് ആ​ന ഭീ​ക​ര​മാ​യി ജ​ന​ങ്ങ​ൾ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ ആ​ളു​ക​ൾ ജീ​വ​നും കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഓ​ട്ട​ത്തി​നി​ട​യി​ൽ പ​ല​രും ചെ​ളി​യി​ലേ​ക്ക് നി​ലം​പ​തി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി.​എം. ധ​കാ​തെ​യാ​ണ് ഈ ​വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച​ത്. ചെ​ളി നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യി​ലും കാ​ട്ടാ​ന​ക​ൾ​ക്ക് വി​ചാ​രി​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ന​ക​ളു​ടെ വീ​തി​യു​ള്ള പാ​ദ​ങ്ങ​ൾ അ​വ​യു​ടെ ശ​രീ​ര​ഭാ​രം തു​ല്യ​മാ​യി വി​ഭ​ജി​ക്കു​ന്ന​തി​നാ​ൽ ചെ​ളി​യി​ലും വേ​ഗ​ത്തി​ൽ ഓ​ടാ​ൻ അ​വ​യ്ക്ക് ക​ഴി​യും.

വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ള​ഞ്ഞു​നി​ൽ​ക്കു​ന്ന​തും, ബ​ഹ​ളം വെ​ക്കു​ന്ന​തും, പ​ന്ത​മോ പ​ട​ക്ക​മോ ഉ​പ​യോ​ഗി​ച്ച് പേ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭ​യ​പ്പെ​ടു​ന്ന ഒ​രു കാ​ട്ടാ​ന ഒ​രി​ക്ക​ലും പി​ന്തി​രി​ഞ്ഞോ​ടി​ല്ലെ​ന്നും, പ​ക​രം സ്വ​യം ര​ക്ഷ​യ്ക്കാ​യി നേ​ർ​ക്കു​നേ​ർ ആ​ക്ര​മി​ക്കാ​നാ​ണ് തു​നി​യു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ട്ടാ​ന​ക​ളെ കാ​ണു​മ്പോ​ൾ കൃ​ത്യ​മാ​യ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​വ​യ്ക്ക് വ​ഴി​മാ​റി​പ്പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. കാ​ട്ടാ​ന​ക​ളെ കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ നേ​രി​ടു​ന്ന​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

 

Related posts

Leave a Comment