സ്വ​ർ​ണം ക​ട്ട​താ​ര​പ്പാ…​ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​ത് 50 പ​വ​ൻ, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ലോ​ക്ക​ർ തു​റ​ന്ന​പ്പോ​ൾ എ​ല്ലാം കാ​ലി, കേ​സെ​ടു​ത്ത് പോ​ലീ​സ്

ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 ല​ക്ഷ​ത്തോ​ളം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും കാ​ണാ​താ​യ​താ​യി പ​രാ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ലാ​ണ് സം​ഭ​വം. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ലോ​ക്ക​ർ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ട​മ അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2003ൽ ​അ​ന്ന​ത്തെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് തി​രു​വി​താം​കൂ​റി​ന്‍റെ കാ​ൺ​പൂ​ർ സ്വ​രൂ​പ് ന​ഗ​ർ ശാ​ഖ​യി​ലാ​ണ് യു​വ​തി ലോ​ക്ക​ർ എ​ടു​ത്ത​ത്. പി​ന്നീ​ട് 2017ൽ ​എ​സ്‌​ബി​റ്റി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം യു​വ​തി ല​ഖ്‌​നൗ​വി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നാ​ൽ ബാ​ങ്കി​ൽ പ​തി​വാ​യി എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ലോ​ക്ക​ർ ചാ​ർ​ജു​ക​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്ന് കൃ​ത്യ​മാ​യി ഈ​ടാ​ക്കു​ന്നു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ലോ​ക്ക​ർ സു​ര​ക്ഷി​ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യ​ത്.

അ​ടു​ത്തി​ടെ ബാ​ങ്ക് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ, ല​യ​ന​ത്തി​ന് ശേ​ഷ​മു​ള്ള രേ​ഖ​ക​ൾ പെ​ട്ടെ​ന്ന് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ലോ​ക്ക​ർ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ലോ​ക്ക​ർ തു​റ​ന്ന​പ്പോ​ൾ അ​ത് പൂ​ർ​ണ​മാ​യും കാ​ലി​യാ​യ നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ സ്വ​രൂ​പ് ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മു​ൻ​പും ഈ ​ലോ​ക്ക​ർ തു​റ​ന്ന​താ​യി കാ​ണി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കി​ലെ ആ​ക്‌​സ​സ് ര​ജി​സ്റ്റ​റു​ക​ൾ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment