അതിരപ്പിള്ളിയിൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മൂന്ന് വനപാലക​ർ​ക്ക് പ​രി​ക്ക്

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന ആ​ക്ര​മ​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു.ചാ​യ്പ്പ​ൻ കു​ഴി​മ​ല​യ​ൻ ന​ട​രാ​ജ​ൻ (47), വൈ​ശ്ശേ​രി വാ​ദി​യാ​ട​ൻ മ​ണി ക​ണ്ഠ​ൻ(31), ചാ​ല​ക്കു​ടി ഉ​രു​ണ്ടോ​ളി​ൽ സ​ച്ചി​ൻ (31) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ​ക്ക് തോ​ളെ​ല്ലി​ന് പ​രി​ക്കു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. സി​ൽ​വ​ർ സ്റ്റോം ​വാ​ട്ട​ർ തീം ​പാ​ർ​ക്ക് ഭാ​ഗ​ത്ത് പെ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ൾ ആ​ന ആ​ക്ര​മി​ക്കാ​ൻ ഓ​ടി​ച്ച​താ​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് പ​രി​ശോ​ധി​ക്കു​വാ​ൻ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ടെ​യാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്തെ സൗ​രോ​ർ​ജ വൈ​ദ്യു​തി വേ​ലി ത​ക​ർ​ത്ത് കാ​ട്ടാ​ന എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട​തോ​ടെ പാ​ഞ്ഞ​ടു​ത്ത ആ​ന ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment