ഉള്ളൂര്‍: ഭാര്യയെ കുക്കറിന്റെ അടപ്പുകൊണ്ട് തലയിലടിച്ചു പരിക്കേല്‍പ്പിച്ചതിനു ഭര്‍ത്താവിനെതിരേ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു. അണമുഖം ചെന്നിലോട് ഗവ. ഐടിഐക്ക് സമീപം താമസിക്കുന്ന വിവേക് ജോണിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
11ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പുറത്തുപോയി മടങ്ങിവന്ന വിവേക് വീട്ടില്‍ വസ്ത്രങ്ങള്‍ അടുക്കിക്കൊണ്ടുനിന്ന ഭാര്യയെ അസഭ്യം പറയുകയും ആയുധം ഉപയോഗിച്ച് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു.
പിന്നീട് അടുക്കളഭാഗത്തുണ്ടായിരുന്ന കുക്കറിന്റെ അടപ്പെടുത്തു തലയുടെ പുറകിലായി അടിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇയാള്‍ മുതുകിലും തലയിലും മര്‍ദിച്ചു. ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരഹത്യാശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
