കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദന​മേ​റ്റ് മ​രി​ച്ചു; യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ചു. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കു​ള​ത്തു​മ​ണ്‍ അം​ബേ​ദ്ക​ര്‍ ഉ​ന്ന​തി​യി​ലെ അ​നി​ല്‍ (45)ആ​ണ് മ​രി​ച്ച​ത്. അ​നി​ലി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​ക​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സു​ധീ​ഷ് (27). വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്ന​താ​യും ഇ​തി​നെ​തു​ട​ര്‍​ന്നാ​ണ് ആ​ക്ര​ണ​മെ​ന്നു​മാ​ണ് വി​വ​രം.

അ​നി​ലി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധീ​ഷ് മു​മ്പ് ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ധീ​ഷി​ന്‍റെ പി​താ​വ് കു​ള​ത്തു​മ​ണ്ണി​ല്‍ ഒ​രു വീ​ട് വ​ച്ചി​രു​ന്നു. ഇ​വി​ടെ ആ​രും താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് സു​ധീ​ഷി​ന്‍റെ പി​താ​വ് ജോ​ലി ചെ​യ്യു​ന്ന​ത്. സു​ധീ​ഷ് ജോ​ലി സം​ബ​ന്ധ​മാ​യി കു​ള​ത്തു​മ​ണ്ണി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

സ​മാ​ന​മാ​യി, കൊ​ല്ല​പ്പെ​ട്ട അ​നിലും കു​ള​ത്തു​മ​ണ്ണി​ല്‍ ജോ​ലി സം​ബ​ന്ധ​മാ​യി എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം സു​ധീ​ഷി​ന്‍റെ പി​താ​വ് നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.എ​ന്നാ​ല്‍ ഇ​ത് സു​ധീ​ഷി​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. സു​ധീ​ഷ് ത​ന്‍റെ ഭാ​ര്യ​ക്കൊ​പ്പം ഒ​രു വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഈ ​വി​ട് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ മു​മ്പും ത​ര്‍​ക്കം ന​ട​ന്നി​ട്ടു​ണ്ട്.

ഇ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും എ​ത്തി​യി​രു​ന്നു.ഇ​ന്ന​ലെ​യും അ​നി​ല്‍ അ​വി​ടെ എ​ത്തി ഇ​തേ വീ​ട്ടി​ല്‍ ത​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ ഇ​ത് അ​റി​ഞ്ഞ് അ​വി​ടെ എ​ത്തി​യ സു​ധീ​ഷ് ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന അ​നി​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പി​തൃ​സ​ഹോ​ദ​ര​നെ സു​ധീ​ഷ് ത​ല​മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി എ​ത്തു​മ്പോ​ഴേ​ക്കും നി​ല​ത്ത് വീ​ണുകി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​നി​ല്‍.

അ​പ്പോ​ള്‍ ത​ന്നെ പൊ​ലീ​സി​നെ വി​രം അ​റി​യി​ക്കു​ക​യും സു​ധീ​ഷി​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് കീ​ഴ്‌​പ്പെ​ടു​ത്തി കെ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് നി​ല​ത്ത് കി​ട​ന്ന അ​നി​ലി​നെ കോ​ന്നി താ​ലൂ​ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment