ഷോ​റൂ​മി​നു​ള്ളി​ൽ ലു​ങ്കി ഡാ​ൻ​സ് പാ​ട്ടി​നൊ​പ്പം ത​ക​ർ​പ്പ​ൻ ഡാ​ൻ​സും കു​ളി​യും; 4ല​ക്ഷം രൂ​പ​യു​ടെ ബൈ​ക്കു​മാ​യി ക​ട​ന്ന ക​ള്ള​ന്‍റെ ചെ​യ്തി​ക​ൾ ക​ണ്ട് ആ​ശ്ച​ര്യ​ത്തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ

ബൈ​ക്ക് മോ​ഷ്ടി​ക്കു​ന്ന​തി​ന് മു​ൻ​പ് കാ​പ്പി​യു​ണ്ടാ​ക്കി കു​ടി​ച്ചു, കു​ളി​ച്ച് ഡാ​ൻ​സും ക​ളി​ച്ചു; വാ​രാ​ണ​സി​യി​ൽ കെ​ടി​എം ബൈ​ക്ക് മോ​ഷ​ണം പോ​യ​ത് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ ഒ​രു മോ​ട്ടോ​ർ​സൈ​ക്കി​ൾ ഷോ​റൂ​മി​ൽ ന​ട​ന്ന വി​ചി​ത്ര​മാ​യ മോ​ഷ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ പൊ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും. ഷോ​റൂം മാ​നേ​ജ​രു​ടെ ഏ​ക​ദേ​ശം 4.71 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കെ​ടി​എം ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​തി​ന് മു​ൻ​പ് പ്ര​തി ഷോ​റൂ​മി​നു​ള്ളി​ൽ ചെ​ല​വ​ഴി​ച്ച​ത് നാ​ല​ര മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മാ​ണ്.

മ​ണ്ഡു​വാ​ദി​ഹ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. യാ​തൊ​രു ടെ​ൻ​ഷ​നു​മി​ല്ലാ​തെ ഷോ​റൂ​മി​ൽ ക​ഴി​ഞ്ഞ പ്ര​തി​യു​ടെ പെ​രു​മാ​റ്റം സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം, ഷോ​റൂ​മി​നു​ള്ളി​ൽ വെ​ച്ച് കാ​പ്പി​യു​ണ്ടാ​ക്കി​ക്കു​ടി​ക്കു​ന്ന​തും കു​ളി​ച്ച് വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് പ്ര​തി ഷോ​റൂ​മി​നു​ള്ളി​ൽ വെ​ച്ച് ‘ലു​ങ്കി ഡാ​ൻ​സ്’ എ​ന്ന ബോ​ളി​വു​ഡ് ഗാ​ന​ത്തി​ന് അ​നു​സ​രി​ച്ച് നൃ​ത്തം ചെ​യ്ത​താ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം ഷോ​റൂ​മി​ൽ അ​ടി​ച്ചു​പൊ​ളി​ച്ച് സ​മ​യം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ മാ​നേ​ജ​രു​ടെ വി​ല​കൂ​ടി​യ കെ​ടി​എം ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ മ​ണ്ഡു​വാ​ദി​ഹ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വാ​രാ​ണ​സി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റ് എ​ക്സി​ൽ അ​റി​യി​ച്ചു. പ്ര​തി​യെ തി​രി​ച്ച​റി​യാ​നും ക​ണ്ടെ​ത്താ​നു​മു​ള്ള ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

 

Related posts

Leave a Comment