ഇ​ന്ത്യാ ഗേ​റ്റ് പ​രി​സ​ര​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​ര; പൗ​ര​ബോ​ധ​മി​ല്ലാ​യ്മ​യെ ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി യു​വാ​വ്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത് ച​ർ​ച്ച​യാ​യി

ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യാ ഗേ​റ്റ് പ​രി​സ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വ്. ആ​ശി​ഷ് ഗ്രോ​വ​ർ എ​ന്ന​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യാ ഗേ​റ്റി​ന്‍റെ പ്രൗ​ഢി​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ക​വ​റു​ക​ളും പ്ര​ദേ​ശ​ത്തു​ട​നീ​ളം ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. “ദി​ല്ലി​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഈ ​സ്ഥ​ലം ക​ണ്ടോ?” എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് ആ​ശി​ഷ് കാ​മ​റ ചു​റ്റു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച​ത്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്ത് മാ​ത്ര​മ​ല്ല, മൈ​താ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ത​ദ്ദേ​ശീ​യ​രും എ​ത്തു​ന്ന പ്ര​ദേ​ശ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​യെ​യും വീ​ഡി​യോ ചോ​ദ്യം ചെ​യ്യു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും കൃ​ത്യ​മാ​യ പൗ​ര​ബോ​ധം പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

 

Related posts

Leave a Comment