നെ​ടു​ന്പാ​ശ്ശേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം, ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കൊ​ച്ചി: നെ​ടു​ന്പാ​ശ്ശേ​രി​യി​ലെ ഗ്രാ​ൻ​ഡ് മ​ല​ബാ​ർ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. എ​യ​ർ​പോ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന വ​ഴി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​നു മു​ൻ​ഭാ​ഗ​ത്ത് തീ ​ആ​ളി​ക​ത്തി​പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു ആ​ളു​ക​ളെ ഒ‍​ഴി​പ്പി​ച്ചു.

നാ​ല് ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Related posts

Leave a Comment