സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യതിന്‍റെ പേരിൽ തന്നെയും മകളെയും ആ​ക്ര​മി​ച്ചെ​ന്നു യുവതി; അ​യ​ൽ​വാ​സി മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടുത്തി നൽകിയ പരാതിയിൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66), അ​മ്മ റീ​ന (66) എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

നി​ഥി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​റ് വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. അ​ന്നു​മു​ത​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും പേ​രി​ൽ ത​ന്നെ ആ​ക്ര​മി​ക്കു​ന്ന​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​ർ 23ന് ​പ്ര​തി​ക​ൾ യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​നെ​യും ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം അ​യ​ൽ​വാ​സി മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി സെ​പ്റ്റം​ബ​ർ 26ന് ​ആ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ഹ​രി​പ്പാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ​വി​ട്ടു.

Related posts

Leave a Comment