കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ച് തീ​പി​ടി​ച്ചു; വ്യാ​പാ​രി വെ​ന്തു​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ മ​ഠ​ത്തി​ൽ മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് തീ​പി​ടി​ച്ച് വാ​ഹ​ന-​വ​സ്തു ഇ​ട​പാ​ട് വ്യാ​പാ​രി ദാ​രു​ണ​മാ​യി മ​രി​ച്ചു. ചേ​വാ​യൂ​ർ സ്വ​ദേ​ശി സി.​പി. സു​ധാ​ക​ര​ൻ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്.

ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വീ​ട്ടി​ൽ നി​ന്നും കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന് സ​മീ​പ​ത്തു​ള്ള വ​ലി​യ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​മ്പോ​ൾ സു​ധാ​ക​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് ഇ​ടി​ച്ച ശേ​ഷം ശ​ക്തി​യാ​യി മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന് പെ​ട്ടെ​ന്ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ നാ​ലേ​മു​ക്കാ​ലോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​പ​ക​ട വി​വ​രം അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​തി​ന​ഞ്ച് മി​നി​റ്റോ​ളം വാ​ഹ​നം ആ​ളി​ക്ക​ത്തി. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന​കം ത​ന്നെ സു​ധാ​ക​ര​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി

Related posts

Leave a Comment