കാ​ട്ടാ​ന നേ​ർ​ക്കു​നേ​ർ​ക്ക് പാ​ഞ്ഞ​ടു​ത്തു..​ഗു​ണ്ട​ൽ​പേ​ട്ട് പാ​ത​യി​ൽ കാ​ട്ടാ​ന​കൂ​ട്ട​ത്തി​ന്‍റെ വ​ര​വ്; വൈ​ദി​ക​നും കു​ടും​ബ​ത്തി​നും അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ, ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി – ഗു​ണ്ട​ൽ​പേ​ട്ട് ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ന കൂ​ട്ട​ത്തി​ന് മു​ന്നി​ൽ​പ്പെ​ട്ട് വൈ​ദി​ക​നും കു​ടും​ബ​വും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി​യാ​യ ഫാ​ദ​ർ റെ​ജി പോ​ളും കു​ടും​ബ​വു​മാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഗു​ണ്ട​ൽ​പേ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്കാ​ണ് റോ​ഡി​ന് താ​ഴെ നി​ന്ന് മൂ​ന്ന് കാ​ട്ടാ​ന​ക​ൾ പെ​ട്ടെ​ന്ന് ക​യ​റി വ​ന്ന​ത്. ആ​ന​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ഇ​വ​രും വാ​ഹ​നം നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു.

ആ​ന​ക​ൾ കാ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ന്ന് ക​രു​തി വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ട് എ​ടു​ത്ത​തും, കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​ട്ടാ​ന അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​കെ റോ​ഡി​ലേ​ക്ക് വ​ന്ന് തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന എ​ർ​ട്ടി​ഗ കാ​റി​ന് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ർ​ട്ടി​ഗ കാ​റി​ന് തൊ​ട്ടു​പി​ന്നി​ലാ​യി​രു​ന്നു വൈ​ദി​ക​ന്‍റെ വാ​ഹ​നം. പി​റ​കി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​ർ പെ​ട്ടെ​ന്ന് പി​റ​കോ​ട്ട് എ​ടു​ക്കാ​നും സാ​ധി​ച്ചി​ല്ല. ആ​ന തൊ​ട്ട​ടു​ത്തേ​ക്ക് എ​ത്തി​യെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യി.

ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ പ​ല​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും, ആ​ന നി​ൽ​ക്കു​മ്പോ​ൾ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​തി​ന് ചി​ല​ർ ഇ​വ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

 

 

Related posts

Leave a Comment