ന​മ്മ​ൾ ന​ന്നാ​യി തിരുത്ത​ണം… അ​ഹ​ങ്കാ​ര​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷം, ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നാ​യി​ല്ല; തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ സി​പി​എം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മ്പോ​ൾ, 10 വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​ക്കാ​ർ​ക്ക് അ​ഹ​ങ്കാ​രം കൂ​ടി​യ​താ​ണു കാ​ര​ണ​മെ​ന്നു തു​റ​ന്ന​ടി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തോ​മ​സ് ഐ​സ​ക്.

ആ​ല​പ്പു​ഴ​യി​ൽ വ​ള്ളി​ക്കു​ന്നം പ​ടി​ഞ്ഞാ​റ് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ അ​ഴി​മ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യി. ഇ​തി​നൊ​പ്പം ബി​ജെ​പി–​സി​പി​എം ഡീ​ലു​ണ്ടെ​ന്ന എ​തി​രാ​ളി​ക​ളു​ടെ പ്ര​ചാ​ര​ണം ജ​നം വി​ശ്വ​സി​ച്ചു. ന​മ്മു​ടെ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ൾ ഈ ​പ്ര​ചാ​ര​ണ​ത്തി​നു സ​ഹാ​യ​മാ​യി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി.

ജ​ന​ത്തി​ന്‍റെ വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​യി​ല്ല. പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും പോ​യാ​ൽ സൗ​ക​ര്യം എ​ന്നാ​ണ് ഇ​പ്പോ​ൾ ക​രു​തു​ന്ന​ത്, കാ​ര​ണം അ​യാ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​നി മ​റു​പ​ടി വേ​ണ്ട​ല്ലോ. ന​മ്മ​ളും ബി​ജെ​പി​യും ഡീ​ലാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു. അ​തു പ​റ​ഞ്ഞാ​ണ് ന​മ്മു​ടെ വോ​ട്ട് ത​ട്ടി​യെ​ടു​ത്ത​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തി​നെ​ക്കാ​ൾ വ​ലി​യ തി​രി​ച്ച​ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ല​മാ​ണ് ഇ​ത്. 2029 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വീ​ണ്ടും ജ​യി​ക്കും.

ജ​നം ന​മ്മ​ളെ എ​ഴു​തി​ത്ത​ള്ളി​യി​ട്ടി​ല്ല’’ – തോ​മ​സ് ഐ​സ​ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. പ​ണ്ട​ത്തെ കാ​ല​മ​ല്ല, ഇ​പ്പോ​ൾ പ്ര​സം​ഗി​ക്കു​ന്ന​തു​പോ​ലും ആ​രെ​ങ്കി​ലും ഫോ​ൺ വ​ച്ച് ടേ​പ്പ് (റെ​ക്കോ​ർ​ഡ്) ചെ​യ്യാം. ടേ​പ്പ് ചെ​യ്യു​ന്ന​വ​രെ കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണു താ​ൻ ഇ​ത്ര​യും പ​റ​യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ പ​റ​യി​ല്ല’’ – തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്തു വേ​ണ​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ എ​ന്താ​ണു പ​റ​ഞ്ഞ​തെ​ന്നു വ്യാ​ഖ്യാ​നി​ക്കാ​നാ​യി​ല്ല.

സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് കാ​ശു വാ​ങ്ങി​യെ​ങ്കി​ൽ തി​രി​ച്ചു കൊ​ടു​ക്ക​ണം. വാ​യ്പ വാ​ങ്ങി​യ​വ​ർ തി​രി​ച്ച​ട​യ്ക്ക​ണം. അ​ട​യ്ക്കാ​ത്ത​വ​രെ പാ​ർ​ട്ടി പു​റ​ത്താ​ക്ക​ണം. എ​ങ്കി​ലേ ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സ​മു​ണ്ടാ​കൂ. ന​മ്മ​ൾ ന​ന്നാ​യി എ​ന്ന് ജ​ന​ങ്ങ​ൾ​ക്കു മ​ന​സി​ലാ​ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ പോ​രാ​യ്മ​ക​ൾ പ​ല​തു​ണ്ട്‌. അ​തൊ​ക്കെ തി​രു​ത്ത​ണം. കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ വ​ലി​യ വ​ല​തു​പ​ക്ഷ ഏ​കീ​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. വി​ജ​യി​ക്കാ​നാ​യി യു​ഡി​എ​ഫ്. ജാ​തി​യും മ​ത​വു​മെ​ല്ലാം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment