സ്വി​ഗ്ഗി ഡെ​ലി​വ​റി ബോ​യിയുടെ ആത്മഹത്യാശ്രമം; സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് എ​ള​മ​ക്ക​ര പൊ​ലി​സ്

കൊ​ച്ചി: വി​ഷം ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷ​ക​രാ​യി എ​ള​മ​ക്ക​ര പൊ​ലി​സ്. മ​ല​പ്പു​റം മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 28 കാ​ര​ന്‍റെ ജീ​വ​നാ​ണ് തി​രി​ച്ചു പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ കോ​ൾ എ​ത്തി​യ​ത്. പോ​ണേ​ക്ക​ര മാ​രി​യ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​ത്തു​ള്ള ബ്രോ ​ക​ഫേ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന 28 കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യ​ക​യാ​ണെ​ന്ന് യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ൻ മ​ല​പ്പു​റ​ത്തു​നി​ന്ന് വി​ളി​ച്ചു അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സ്റ്റേ​ഷ​ൻ ജീ​പ്പി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ​മാ​രാ​യ അ​നൂ​പ് ,അ​ഫ്സ​ൽ , സീ​നി​യ​ർ സി​പി​ഒ ഷ​മീ​ർ എ​ന്നി​വ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി മു​റി​യു​ടെ വാ​തി​ൽ ച​വി​ട്ടി തു​റ​ന്നു.ഈ ​സ​മ​യം യു​വാ​വ് അ​വി​ടെ വി​ഷം ക​ഴി​ച്ച് ബോ​ധ​മി​ല്ലാ​തെ അ​പ​ക​ട​നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സം​ഘം വേ​ഗ​ത്തി​ൽ മു​ക​ൾ നി​ല​യി​ൽ നി​ന്നും യു​വാ​വി​നെ താ​ഴെ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് യു​വാ​വി​നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വൈ​കി​ട്ടോ​ടു​കൂ​ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​തി​നാ​ൽ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യും ചെ​യ്തു

യു​വാ​വ് സ്വി​ഗ്ഗി ഡെ​ലി​വ​റി ബോ​യി ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു . സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. യു​വാ​വി​ന്‍റെ ഫാ​മി​ലി ഗ്രൂ​പ്പി​ൽ ഇ​ട്ട വാ​ട്സ് ആ​പ്പ് മെ​സേ​ജ് ക​ണ്ട സ​ഹോ​ദ​ര​നാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു പ​റ​ഞ്ഞ​ത് . കൃ​ത്യ​സ​മ​യ​ത്തെ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് എ​ള​മ​ക്ക​ര പൊ​ലി​സ്,

Related posts

Leave a Comment