അ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താൻ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ത്യ​നി​കേ​ത​നി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ട​പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ൻ​പ​ത് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തും.

ഡ​ൽ​ഹി ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഓ​ഡി​റ്റ്. കേ​ന്ദ്ര ന​ഗ​ര​കാ​ര്യ, ഭ​വ​ന മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നാ​ണ് നീ​ക്കം. തി​ങ്ക​ളാ​ഴ്ച അ​ഞ്ചു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള കെ​ട്ടി​ട ഉ​ട​മ​യും പ്ര​തി​യു​മാ​യ ഹ​രി​റാ​മി​നെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും.

അ​നു​മ​തി​യി​ല്ലാ​ത്ത കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ൻ​സി​പ്പ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്നു എ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മ​രി​ച്ച​തും പ​രി​ക്കേ​റ്റ​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ജി കെ​ട്ടി​ട​ങ്ങ​ൾ സ​മ​ഗ്ര സു​ര​ക്ഷാ ഓ​ഡി​റ്റു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണം എ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. അ​പ​ക​ട​ത്തി​ൽ ഏ​ഴ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

26 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ൻ​ഡി​ആ​ർ​എ​ഫ് തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 12 പേ​രെ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ഏ​ഴ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ട​ൻ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ഇ​ന്ന് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കും.

Related posts

Leave a Comment