ആ​ലു​വ​യി​ല്‍ വ​സ്ത്ര​ശാ​ല​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം: ക​ട ക​ത്തി​ന​ശി​ച്ചു

ആ​ലു​വ: ആ​ലു​വ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദീ​ന്‍ ഇ​ന്‍ തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് ക​ട​യി​ല്‍ നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്. വ​സ്ത്ര​ങ്ങ​ള്‍, ലേ​ഡീ​സ് ടൈ​ല​റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ള്‍, പെ​ര്‍​ഫ്യൂം​സ്, ഇ​സ്ലാ​മി​ക് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു.

തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് രാ​വി​ലെ ആ​യ​തി​നാ​ല്‍ ക​ട​യി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ട്ട​ടു​ത്ത അ​ഗ്നി​ശ​മ​ന​സേ​നാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ര​ണ്ടു യൂ​ണി​റ്റു​ക​ളെ​ത്തി തീ ​മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​മ്പേ അ​ണ​ച്ചു. ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ മു​ഴു​വ​നാ​യി ക​ത്തി​ന​ശി​ച്ചു. നാ​ലു വ​ര്‍​ഷ​മാ​യി ആ​ലു​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ക​ട​യാ​ണി​ത്. ആ​ലു​വ സ്വ​ദേ​ശി റി​യാ​സ് ആ​ണ് ഉ​ട​മ.

Related posts

Leave a Comment