ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് യുവതി പു​റ​ത്തേ​ക്ക് വീ​ണു; ന​ടു​ക്കു​ന്ന കാ​ഴ്ച! വീ​ഡി​യോ വൈ​റ​ൽ, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക

മും​ബൈ സെ​ൻ​ട്ര​ൽ ലൈ​നി​ൽ തി​ര​ക്കേ​റി​യ ലോ​ക്ക​ൽ ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി പു​റ​ത്തേ​ക്ക് വീ​ണു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദൊം​ബി​വ്‌​ലി – ക​ൽ​വ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. ഡോ​റി​ന​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട്രെ​യി​നി​ലെ ക​ടു​ത്ത തി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് പി​ടി​വി​ട്ട് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

യു​വ​തി അ​ത്ഭു​ത​ക​ര​മാ​യി വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഏ​റെ​നേ​രം ട്രാ​ക്കി​ൽ നി​ർ​ത്തി​യി​ട്ടു. ഇ​തോ​ടെ ട്രെ​യി​ന​ക​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന തി​ര​ക്കി​ൽ തു​ട​രു​ന്ന​തി​നേ​ക്കാ​ൾ സു​ര​ക്ഷി​തം ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​താ​ണെ​ന്ന് ക​രു​തി നി​ര​വ​ധി വ​നി​താ യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങി ട്രാ​ക്കി​ലൂ​ടെ അ​ടു​ത്ത സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു.

തി​ര​ക്കേ​റി​യ രാ​വി​ല​ത്തെ സ​മ​യ​ങ്ങ​ളി​ൽ മും​ബൈ സെ​ൻ​ട്ര​ൽ ലൈ​നി​ലെ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ക​ടു​ത്ത സു​ര​ക്ഷാ ഭീ​ഷ​ണി​യും ദു​രി​ത​വു​മാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​മ്പോ​ഴും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ലോ​ക്ക​ൽ ട്രെ​യി​നു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment