വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ! ജ​ങ്ക് ഫു​ഡി​നെ​തി​രെ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് കാ​ട്ടി കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി അ​ധ്യാ​പി​ക; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം

കു​ട്ടി​ക​ളെ ജ​ങ്ക് ഫു​ഡ് ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ അ​ധ്യാ​പി​ക ന​ട​ത്തി​യ വേ​റി​ട്ട പ​രീ​ക്ഷ​ണം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചി​പ്‌​സ്, ബി​സ്‌​ക്ക​റ്റ്, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ ക​ഴി​ച്ചാ​ൽ വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ വ​ള​രു​മെ​ന്ന് കാ​ണി​ക്കാ​ൻ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധ്യാ​പി​ക ക്ലാ​സ് മു​റി​യി​ൽ പ്രാ​ങ്ക് ന​ട​ത്തി​യ​ത്.

നീ​തു ഖ​ണ്ടേ​ൽ​വാ​ൾ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച 39 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് ഈ ​സം​ഭ​വം ഉ​ള്ള​ത്. ഒ​രു കു​ട്ടി​യെ ബെ​ഞ്ചി​ൽ കി​ട​ത്തി, വ​യ​റ്റി​ൽ അ​ൾ​ട്രാ​സൗ​ണ്ട് ന​ട​ത്തു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യും, സ്ക്രീ​നി​ൽ പു​ഴു​ക്ക​ൾ നീ​ന്തു​ന്ന​തു​പോ​ലെ​യു​ള്ള ചി​ത്ര​ങ്ങ​ൾ അ​ധ്യാ​പി​ക കു​ട്ടി​ക​ളെ കാ​ണി​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്. സ്ക്രീ​നി​ലെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പേ​ടി​ച്ച​ര​ണ്ട പ​ല കു​ട്ടി​ക​ളു​ടെ​യും ക​ണ്ണു​ക​ൾ നി​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ല​ക്ഷ്യ​മെ​ങ്കി​ലും, ഉ​പ​യോ​ഗി​ച്ച രീ​തി തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് നീ​തു ഖ​ണ്ടേ​ൽ​വാ​ൾ കു​റി​ച്ചു.

എ​ന്നാ​ൽ, കു​ട്ടി​ക​ളെ ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റാ​ൻ ചി​ല​പ്പോ​ൾ ഭ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പി​ക​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും കു​റ​വ​ല്ല. കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ത്ക്ക​ര​ണം ന​ൽ​കേ​ണ്ട​ത് പേ​ടി​പ്പി​ച്ചാ​ണോ അ​തോ സ്നേ​ഹ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​യാ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.

 

 

 

Related posts

Leave a Comment