പൂനെയിൽ പഞ്ചാബ് രജിസ്ട്രേഷനുള്ള പോർഷെ പനാമറയ്ക്ക് പൂട്ടിട്ട് ട്രാഫിക് പൊലിസ്. നമ്പർ പ്ലേറ്റും കറുത്ത ഫിലിമും വെട്ടിലാക്കി. വാഹനത്തിലെ അനുചിതമായ നമ്പർ പ്ലേറ്റും കറുത്ത ഫിലിം പതിച്ച ടിന്റഡ് ഗ്ലാസും കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
PB 08 EA 0849 എന്നാണ് കാറിന്റെ ഒറിജിനൽ രജിസ്ട്രേഷൻ നമ്പർ. എന്നാൽ പരിശോധനയ്ക്കിടെ വാഹനം ശരിയായ രീതിയിലുള്ള നമ്പർ പ്ലേറ്റില്ലാതെയാണ് കണ്ടെത്തിയെന്ന് പിംപ്രി-ചിഞ്ച്വാഡ ട്രാഫിക് പൊലീസ് അറിയിച്ചു. ലുക്കിനുമായി നമ്പർ പ്ലേറ്റ് മറച്ചുവച്ചതെന്നാണ് പോലിസ് പറയുന്നത്. വാഹനത്തിന്റെ നിലവിലെ ഉടമ കരൺ റാംപാൽ ആണ്. കറുത്ത ഫിലിം ഉപയോഗിച്ചതിനും നമ്പർ പ്ലേറ്റ് നിയമലംഘനത്തിനുംപോലിസ് പിഴ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കരൺ റാംപാൽ ഈ പോർഷെ സെക്കൻഡ് ഹാൻഡ് വാഹനമായാണ് വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പിംപ്രി-ചിഞ്ച്വാഡിലും പൂനെയുടെ വിവിധ ഭാഗങ്ങളിലും സ്ഥിരമായി ഈ പോർഷെ സഞ്ചരിച്ചിരുന്നതായും വാഹനത്തിൽ നിന്ന് വലിയ ശബ്ദത്തിൽ സംഗീതം കേൾപ്പിക്കുന്നതിനെക്കുറിച്ചും നേരത്തെ പരാതികൾ ലഭിച്ചിരുന്നു എന്നും പൊലിസ് പറഞ്ഞു.
