‘കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ആ​ണ്, കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​ജ നി​ർ​മി​തി വി​മോ​ച​ന സ​മ​രം ആ​ണ്, അ​തി​പ്പോ​ഴും തു​ട​രു​ക​യാ​ണ്’: എം ​എ ബേ​ബി

കോ​ഴി​ക്കോ​ട്: കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ആ​ണെ​ന്ന് സി​പി​ഐ​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം ​എ ബേ​ബി. കോ​ഴി​ക്കോ​ട്ട് ചേ​ർ​ന്ന സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബേ​ബി.

‘ചി​ല തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ഉ​ജ്ജ്വ​ല​മാ​യ ച​രി​ത്ര​മാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ള​ത്. സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത, സ​മ്പൂ​ര്‍​ണ്ണ വൈ​ദ്യു​തീ​ക​ര​ണം, ജ​ന​കീ​യാ​സൂ​ത്ര​ണം, ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തെ മ​ഹ​ത്താ​യ നേ​ട്ട​ങ്ങ​ള്‍ ഇ​തി​നെ​ല്ലാം പി​ന്നി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ്’ എ​ന്ന് എം. ​എ ബേ​ബി പ​റ​ഞ്ഞു.

ച​രി​ത്രം ഓ​ർ​മ​യി​ല്ലാ​ത്ത പോ​ലെ ആ​ണ് സി​പി​എ​മ്മി​നെ​തി​രാ​യ പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​വും കാ​ര​ണ​വും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ്യാ​ജ നി​ർ​മി​തി​ക​ൾ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി​യാ​ണ്. അ​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ പോ​യോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം.

കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​ജ നി​ർ​മി​തി വി​മോ​ച​ന സ​മ​രം ആ​ണെ​ന്നും അ​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment