ദിലീഷ് പോത്തന്റെ പുതിയ ചിത്രം ചെവിട്ടോർമയുടെ ട്രെയിലറെത്തി. പന്ത്രണ്ട്, ലോനപ്പന്റെ മാമ്മോദീസാ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ’യിലാണ് ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളാകുന്നത്.
കൊറിയയിലെ ബുസാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റോന്ത്’, ‘ഓ ബേബി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ദിലീഷ് പോത്തന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. ‘ചെവിട്ടോർമ്മ’യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം എത്തുന്നത്.
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് ഈശോ മറിയം യൗസേപ്പേ എന്ന അന്ത്യപ്രാർഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽനിന്നും വിടുവിച്ച് ഒരു സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിംഗ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ദേശീയ, രാജ്യാന്തര തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാ സംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, പിആർഒ : ശബരി.
